സഹാറ ബിര്‍ള ഡയറി രേഖകളുടെ അടിസ്ഥാനത്തില്‍ മോദിയ്‌ക്കെതിരെ തെളിവില്ലാത്തതിനാല്‍ അന്വേഷണമില്ലെന്ന് സുപ്രീം കോടതി ; തുണ്ടുകടലാസുകളെ തെളിവായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി

A system error occurred.

സഹാറ ബിര്‍ള ഡയറി രേഖകളുടെ അടിസ്ഥാനത്തില്‍ മോദിയ്‌ക്കെതിരെ തെളിവില്ലാത്തതിനാല്‍ അന്വേഷണമില്ലെന്ന് സുപ്രീം കോടതി ; തുണ്ടുകടലാസുകളെ തെളിവായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി
സഹാറ ബിര്‍ള ഡയറി രേഖകളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തുണ്ട് കടലാസുകളെ തെളിവുകളായി കണക്കാനാകില്ലെന്ന് പറഞ്ഞ കോടതി വ്യക്തമായ തെളിവില്ലാതെ അന്വേഷണത്തിന് ഉത്തരവിടുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തെളിവുകള്‍ കോടതി ഗൗരവത്തോടെ കണ്ടില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

സഹാറ ബിര്‍ള കമ്പനികളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡയറികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കോടതി നിരീക്ഷണത്തിലുള്ള അന്വേഷണത്തിന് ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 65 കോടി അദ്ദേഹത്തിന് നല്‍കിയെന്നാണ് സഹാറയുടെയും ബിര്‍ളയുടെയും ഡ!യറികളില്‍ രേഖപ്പെടുത്തിയിരുന്നത്. തുണ്ട് കടലാസുകളെ തെളിവുകളായി കണക്കാക്കി പ്രധാനമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പേന, പെന്‍െ്രെഡവ്, ഹാര്‍ഡ് ഡിസ്‌ക്, കമ്പ്യൂട്ടര്‍ പ്രിന്റൗട്ട് തുടങ്ങിയവ തെളിവായി സ്വീകരിക്കാനാകില്ലെന്ന് ഇന്‍കംടാക്‌സ് സെറ്റില്‍മെന്റ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അക്കൗണ്ട് ബുക്കില്‍ അല്ലാതെ തുണ്ട് കടലാസില്‍ എഴുതിവെച്ചത് തെളിവായി കണക്കാക്കാന്‍ ആകില്ല. തെളിവുകളെ കുറിച്ച് നേരത്തെ സഹാറ കേസിലും, ജെയിന്‍ ഹവാല കേസിലും വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആവശ്യത്തിന് തെളിവുകള്‍ ഇല്ലാതെ ഉന്നത വ്യക്തികള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ അത് തെറ്റായ കീഴ്വഴക്കമാകുമെന്നും ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.

Other News in this category4malayalees Recommends