മദ്യം വാങ്ങാന്‍ ഇനി ക്യൂ നിക്കണ്ട ; എല്ലാ ഔട്ട്‌ലെറ്റുകളും സെല്‍ഫ് സര്‍വീസ് ആകുന്നു; മദ്യവില്‍പ്പന ശാലകളില്‍ ഇരിപ്പിടവും ഔട്ട്‌ലറ്റിന് മുന്‍വശം കാര്‍ പാര്‍ക്കിങ് ഏരിയയും !!

A system error occurred.

മദ്യം വാങ്ങാന്‍ ഇനി ക്യൂ നിക്കണ്ട ; എല്ലാ ഔട്ട്‌ലെറ്റുകളും സെല്‍ഫ് സര്‍വീസ് ആകുന്നു; മദ്യവില്‍പ്പന ശാലകളില്‍ ഇരിപ്പിടവും ഔട്ട്‌ലറ്റിന് മുന്‍വശം കാര്‍ പാര്‍ക്കിങ് ഏരിയയും !!
മദ്യപന്മാര്‍ക്ക് സന്തോഷകരമായ കാര്യമാണിത് .വെയിലത്ത് ക്യൂ നിന്ന് ഇനി മുഷിയണ്ട.ദേശീയ സംസ്ഥാന പാതയോരത്ത് നിന്ന് മാറ്റുന്ന കണ്‍സ്യുമര്‍ഫെഡ് മദ്യവില്‍പ്പന ശാലകളെല്ലാം സെല്‍ഫ് സര്‍വീസ് പ്രീമിയം ഔട്ട്‌ലറ്റുകളായി മാറുന്നു.കോടതി വിധി പ്രകാരം 39 ഔട്ട്‌ലറ്റുകളില്‍ 27 എണ്ണം കണ്‍സ്യൂമര്‍ഫെഡിന് മാറ്റി സ്ഥാപിക്കേണ്ടിവരും.ഇവയെല്ലാം സെല്‍ഫ് സര്‍വീസ് ഔട്ട്‌ലറ്റുകളാക്കി മാറ്റാന്‍ ഭരണസമിതി തീരുമാനിച്ചു.ക്യൂ ഒഴിവാക്കാനാണ് തീരുമാനം.ഗാന്ധി നഗര്‍,വൈറ്റില,തൃശൂര്‍,കൊയിലാണ്ടി എന്നിവിടങ്ങളിലായി നാല് സെല്‍ഫ് സര്‍വീസ് പ്രീമിയം ഔട്ട്‌ലറ്റുകളാണ് കണ്‍സ്യൂമര്‍ഫെഡിനുള്ളത്.ഇതില്‍ വൈറ്റിലയും കൊയ്‌ലാണ്ടിയിലും ഉള്ള ഔട്ട്‌ലറ്റുകള്‍ മാറ്റി സ്ഥാപിക്കണം.വില കുറഞ്ഞ മദ്യം വില്‍ക്കുന്ന കൗണ്ടറും സ്ഥാപിക്കും.തിരക്ക് മൂലം വരിനില്‍ക്കേണ്ടവര്‍ക്ക് ഇരിക്കാന്‍ സൗകര്യം ക്രമീകരിക്കും.മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം മാനിച്ചാണിത്.ഔട്ട്‌ലറ്റിന് മുന്‍വശം പാര്‍ക്കിങ് ഏരിയയും ക്രമീകരിക്കും.

ഇനി 3500 ചതുരശ്രയടിക്ക് മുകളില്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്താല്‍ മതിയെന്നാണ് തീരുമാനം.മിക്കയിടത്തും ഏറ്റെടുത്തുകഴിഞ്ഞു.

വൈറ്റിലയില്‍ ഇക്കുറി പുതുവത്സരത്തിന് റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നത് .ഈ ഔട്ട്‌ലറ്റ് മാറ്റി സ്ഥാപിക്കാനുള്ള സ്ഥലം ലഭിച്ചിട്ടില്ല.

Other News in this category4malayalees Recommends