മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്ത മലയാളികള്‍ക്ക് കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ സഹായ പദ്ധതി

A system error occurred.

മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്ത മലയാളികള്‍ക്ക് കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ സഹായ പദ്ധതി
ഷിക്കാഗോ: മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്ത മലയാളികള്‍ക്ക് സഹായമായി കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍, ഷിക്കാഗോയിലെ പാറ്റേഴ്‌സണ്‍ അര്‍ജെന്റ് കെയറുമായി സഹായ കരാര്‍ ഒപ്പുവെച്ചു. ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ മലയാളികള്‍ക്കും ഈ സ്ഥാപനത്തില്‍ 40 ഡോളര്‍ നിരക്കില്‍ ഏതുസമയവും അര്‍ജെന്റ് കെയറിലെ ഡോക്ടര്‍മാരെ കാണാം. അപ്പോയിന്റ്‌മെന്റ് ഇല്ലാതെ ഏതു സമയവും ഇവിടെ ചെല്ലാം എന്നതാണ് മറ്റൊരു പ്രത്യേകത.

ഡോക്‌ടേഴ്‌സ് വിസിറ്റിന് നൂറ്റമ്പതും ഇരുനൂറും ഡോളര്‍ ചാര്‍ജ് ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ പദ്ധതി ഇന്‍ഷ്വറന്‍സ് ഇല്ലാത്ത മലയാളികള്‍ക്ക് സഹായകരമാകുമെന്നു കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷനുവേണ്ടി കരാര്‍ ഒപ്പുവെച്ച പ്രൊഫ. ജീന്‍ പുത്തന്‍പുരക്കല്‍ അറിയിച്ചു.


സര്‍ജറി സെന്റര്‍, റേഡിയോളജി വിഭാഗം എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളുള്ള ഒരു വലിയ സ്ഥാപനമാണ് ഷിക്കാഗോയിലെ അര്‍ജെന്റ് കെയര്‍. കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ പേരില്‍ എല്ലാ മലയാളികള്‍ക്കും ഈ ഡിസ്‌കൗണ്ട് ഉപയോഗിക്കാമെന്നു സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ജിബിന്‍ ഈപ്പന്‍, ഫോമ ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് എടാട്ട്, സെക്രട്ടറി ഷിനോ രാജപ്പന്‍ എന്നിവര്‍ പദ്ധതിയെ സ്വാഗതം ചെയ്തു. അര്‍ജെന്റ് കെയറിലെ റിസപ്ഷനില്‍ ചെല്ലുമ്പോള്‍ കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ പേരു പറഞ്ഞാല്‍ 40 ഡോളര്‍ നിരക്കില്‍ ഏതുസമയവും ഡോക്ടര്‍മാരെ കാണാവുന്നതാണ്.


Mon - Fri 8.00 am - 9.00 pm

Sat- sun - 12.00 am - 9.00 pm


Address:

2300 W. Peterson Ave, Chicago, IL 60659.


Other News in this category4malayalees Recommends