വാനില്‍ അമിതമഞ്ഞുമായി പോയ ഡ്രൈവര്‍ക്ക് കാനഡയില്‍ 240 ഡോളര്‍ പിഴ, വാനിന് മുകളില്‍ അമിത മഞ്ഞ് കണ്ടതിനെ തുടര്‍ന്ന് പിഴ ഏറ്റുവാങ്ങിയത് ജോനാതന്‍ മക്ക്‌ലോഫ്

A system error occurred.

വാനില്‍ അമിതമഞ്ഞുമായി പോയ ഡ്രൈവര്‍ക്ക് കാനഡയില്‍ 240 ഡോളര്‍ പിഴ, വാനിന് മുകളില്‍ അമിത മഞ്ഞ് കണ്ടതിനെ തുടര്‍ന്ന് പിഴ ഏറ്റുവാങ്ങിയത് ജോനാതന്‍ മക്ക്‌ലോഫ്
ടൊറന്റോ: വാഹനത്തിന് മുകളില്‍ അമിത മഞ്ഞ് കണ്ടതിനെ തുടര്‍ന്ന് വിന്നിപെഗ്കാരന് പിഴ. 240 ഡോളറാണ് ഇയാളില്‍ നിന്ന് ഈടാക്കിയത്. ജോനാതന്‍ മക്ക്ല്ലഫ് ആണ് പിഴ നല്‍കേണ്ടി വന്നത്.

വാഹനത്തിന് മുകളില്‍ പത്ത് സെന്റിമീറ്ററോളം മഞ്ഞ് വീണിരുന്നു. വാഹനത്തിലെ അമിത ഭാരം കയറ്റുന്നതിന് പിഴ നല്‍കണമെന്ന് തനിയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ മഞ്ഞിനും പിഴയുണ്ടെന്ന് അറിഞ്ഞില്ലെന്നാണ് ജോനാതന്റെ പ്രതികരണം.

നിയമം കുറച്ച് കൂടി വസ്തുനിഷ്ഠമാകണമെന്ന നിര്‍ദേശവും ഇദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിയില്ലെന്നും കൂടുതല്‍ ബോധവത്ക്കരണം ആവശ്യമാണെന്നും ഇദ്ദേഹം പറയുന്നു.
Other News in this category4malayalees Recommends