ഓസ്‌ട്രേലിയയില്‍ റോഡപകട മരണങ്ങള്‍ കുറവ് വിക്ടോറിയയിലും കൂടുതല്‍ എന്‍എസ്ഡബ്ല്യൂവിലും; നോര്‍ത്തേണ്‍ ടെറിട്ടറിക്കാര്‍ കൂടുതല്‍ വേഗതയില്‍ ഡ്രൈവ് ചാര്‍ജ് ചെയ്യപ്പെടുന്നവര്‍ കുറവ്; ക്യൂന്‍സ്ലാന്‍ഡില്‍ വേഗതാ പരിധി ലംഘിക്കുന്ന 71 ശതമാനവും അകത്താകുന്നു

ഓസ്‌ട്രേലിയയില്‍ റോഡപകട മരണങ്ങള്‍ കുറവ് വിക്ടോറിയയിലും കൂടുതല്‍ എന്‍എസ്ഡബ്ല്യൂവിലും; നോര്‍ത്തേണ്‍ ടെറിട്ടറിക്കാര്‍ കൂടുതല്‍ വേഗതയില്‍ ഡ്രൈവ് ചാര്‍ജ് ചെയ്യപ്പെടുന്നവര്‍ കുറവ്; ക്യൂന്‍സ്ലാന്‍ഡില്‍ വേഗതാ പരിധി ലംഘിക്കുന്ന 71 ശതമാനവും അകത്താകുന്നു
ഓസ്‌ട്രേലിയയില്‍ റോഡ് മരണങ്ങള്‍ ഏറ്റവും കുറവ് വിക്ടോറിയയിലാണ്. ഇവിടെ 18.52 മരണങ്ങളേയൂള്ളൂ. എന്നാല്‍ ഏറ്റവും മുന്നില്‍ ന്യൂ സൗത്ത് വെയില്‍സാണ്. ഇവിടെ മരണ നിരക്ക് 40.2 ശതമാനമാണ്.നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ മരണ നിരക്ക് 30 ശതമാനമാണ്.നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ഡ്രൈവര്‍മാരാണ് ഏറ്റവും നിയമപരിധി ലംഘിച്ച് വണ്ടിയോടിക്കാനിഷ്ടപ്പെടുന്നവരെന്നും എന്നാല്‍ ഇവര്‍ പിടിക്കപ്പെടുന്നത് താരതമ്യേന വളരെക്കുറവാണെന്നും പുതിയൊരു സര്‍വേ വെളിപ്പെടുത്തുന്നു. ഹൈ സ്പീഡ് സ്റ്റേറ്റ്‌സ് സ്റ്റഡി പേര് വെളിപ്പെടുത്താത്ത 1000ത്തില്‍ അധികം ഡ്രൈവര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.ഇത് പ്രകാരം 73 ശതമാനം ഓസ്‌ട്രേലിയക്കാര്‍ക്കും വേഗതാപരിധിയെക്കുറിച്ച് നന്നായി അറിയാം. നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ഡ്രൈവര്‍മാരില്‍ 40 ശതമാനം പേരും തങ്ങള്‍ നിയമാനുസൃത വേഗതാപരിധി ലംഘിച്ചാണ് വണ്ടിയോടിക്കുന്നതെന്നാണ് ഈ സര്‍വേയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഇവിടെയുള്ള ഡ്രൈവര്‍മാര്‍ വേഗതാപരിധി ലംഘിക്കുന്നതിന്റെ പേരില്‍ പിടിയിലാകുന്നത് വളരെ കുറച്ചുമാണ്. അതായത് ഇവിടെ നിയമം ലംഘിക്കുന്ന ഏതാണ്ട് പകുതി പേര്‍ മാത്രമാണ് പിടിയിലാകുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആത്മവിശ്വാസമുള്ള ഡ്രൈവര്‍മാരുടെ എണ്ണത്തിലും നോര്‍ത്തേണ്‍ ടെറിട്ടറി മുന്‍പന്തിയിലാണ്. ഇവിടെയുള്ള 70 ശതമാനം ഡ്രൈവര്‍മാര്‍ക്കും ഡ്രൈവിംഗിനുളള കഴിവ് ശരാശരിക്ക് മുകളിലാണെന്നും പ്രസ്തുത സര്‍വേയിലൂടെ വെളിപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഏറ്റവും വേഗതയില്‍ വണ്ടിയോടിക്കുന്നത് ആക്ടിലുള്ളവരാണ്. ഇവിടെയുള്ള 84 ശതമാനം ഡ്രൈവര്‍മാരും അതിവേഗതയില്‍ വണ്ടിയോടിക്കുന്നവരാണെന്ന് സമ്മതിച്ചിട്ടുണ്ട്. ക്യൂന്‍സ്ലാന്‍ഡില്‍ വേഗതാപരിധി ലംഘിക്കുന്ന 71 ശതമാനം ഡ്രൈവര്‍മാരെയും പോലീസ് പിടികൂടുന്നുണ്ട്.. അമിത വേഗതയും റോഡിലെ മരണവും തമ്മില്‍ വളരെയടുത്ത ബന്ധമുണ്ടെന്നും പ്രസ്തുത സര്‍വേയിലൂടെ വ്യക്തമായിട്ടുണ്ട്. അതായത് മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയില്‍ വണ്ടിയോടിക്കുമ്പോള്‍ ഒരു മരണം സംഭവിക്കുമ്പോള്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വണ്ടിയോടിക്കുമ്പോള്‍ ഉണ്ടാകുന്ന മരണം 15 ആണ്. എന്നാല്‍ അത് 50 കിലോമീറ്ററാകുമ്പോള്‍ മരണം 116 ആയി വര്‍ധിക്കുന്നു. ഇതിലുപരി 60 കിലോമീറ്റര്‍ വേഗത്തില്‍ ഡ്രൈവ് ചെയ്താല്‍ മരണം 233 ആയി വര്‍ധിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends