ഭിന്നശേഷി തൊഴിലാളികളോ....വേണ്ടേ വേണ്ട...!!സൗത്ത് ഓസ്‌ട്രേലിയയിലെ തൊഴിലുടമകളുടെ നീചനിലപാടിങ്ങനെ; ജോലിനല്‍കുന്നത് മൂന്നിലൊന്ന് ഭിന്നശേഷിക്കാര്‍ക്ക് മാത്രം; ഇവര്‍ക്ക് കൂടുതല്‍ അവസരമേകാന്‍ തൊഴിലുടമകള്‍ക്ക് ടാക്‌സ് ഇന്‍സെന്റീവുകള്‍ നല്‍കുന്നു

A system error occurred.

ഭിന്നശേഷി തൊഴിലാളികളോ....വേണ്ടേ വേണ്ട...!!സൗത്ത് ഓസ്‌ട്രേലിയയിലെ തൊഴിലുടമകളുടെ നീചനിലപാടിങ്ങനെ; ജോലിനല്‍കുന്നത് മൂന്നിലൊന്ന് ഭിന്നശേഷിക്കാര്‍ക്ക് മാത്രം; ഇവര്‍ക്ക് കൂടുതല്‍ അവസരമേകാന്‍ തൊഴിലുടമകള്‍ക്ക്  ടാക്‌സ് ഇന്‍സെന്റീവുകള്‍ നല്‍കുന്നു
സൗത്ത് ഓസ്‌ട്രേലിയയിലെ എംപ്ലോയര്‍മാര്‍ ഭിന്നശേഷിയുള്ള തൊഴിലാളികളോട് തികഞ്ഞ ചിറ്റമ്മനയം പിന്തുടരുന്നത് ഇപ്പോഴും തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. തൊഴിലാളികളില്‍ മൂന്നിലൊന്ന് മാത്രമേ ഭിന്നശേഷിക്കാരെ നിയമിക്കുന്നുള്ളുവെന്ന് പുതിയൊരു പഠനം കണ്ടെത്തിയിരിക്കുന്നു. നിലവിലുള്ള ഇന്‍സെന്റീവുകള്‍ വേണ്ടത്ര പ്രവര്‍ത്തിക്കുന്നില്ലെന്നും ഒരു അഡലയ്ഡ് പഠനത്തിലൂടെ വ്യക്തമായിട്ടുണ്ട്.സൗത്ത് ഓസ്‌ട്രേലിയയിലെ നിരവധി എംപ്ലോയര്‍മാരെ കേന്ദ്രീകരിച്ച് യൂണിസ നടത്തിയ പഠനമാണിക്കാര്യം വെളിപ്പെടുത്തുന്നത്.

ഈ അടുത്ത കാലം വരെ ഹയര്‍ ചെയ്യുന്നവരില്‍ പകുതിയോളം വികലാംഗരായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 37ശതമാനമായി ഇടിഞ്ഞ് താണിരിക്കുകയാണ്.വികലാംഗര്‍ക്കുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു നിശ്ചിത അളവില്‍ വികലാംഗരെ നിയമിക്കണമെന്നത് നിയമം മൂലം നിര്‍ബന്ധമാക്കണമെന്നാണ് പഠനത്തിന്റെ മുഖ്യ ഓഥറായ ഡോ. ലിസ് ഹെംഹില്‍ ആവശ്യപ്പെടുന്നത്. ഓസ്‌ട്രേലിയന്‍ ജേണല്‍ ഓഫ് സോഷ്യല്‍ ഇഷ്യൂസിലാണീ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം നിയമങ്ങള്‍ ചിലപ്പോള്‍ വികലാംഗരോട് നെഗറ്റീവ് ചിന്താഗതി വളരാനിടയാക്കുമെന്നും അവര്‍ ആശങ്കപ്പെടുന്നുണ്ട്.

ഇക്കാരണത്താല്‍ എംപ്ലോയര്‍മാര്‍ക്ക് വികലാംഗരോട് പോസിറ്റീവ് മനോഭാവം വളര്‍ത്താനായി പുതിയ മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്നും അവര്‍ നിര്‍ദേശിക്കുന്നു. ഉദാഹരണമായി ഇത്തരത്തിലുള്ളവരെ നിയമിക്കുന്ന എംപ്ലോയര്‍മാര്‍ക്ക് ടാക്‌സ് ഇന്‍സെന്റീവുകള്‍ നല്‍കുന്നത് പോലുള്ള പരീക്ഷണങ്ങള്‍ നടപ്പിലാക്കാമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ഇതിന് പുറമെ ഇവര്‍ക്ക് വ്യവസായവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇളവനുവദിക്കാനും നിര്‍ദേശമുണ്ട്.

Other News in this category4malayalees Recommends