നോര്‍ത്തേണ്‍ ടെറിട്ടറിയിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ മോശക്കാര്‍; രാജ്യത്തെ മറ്റിടങ്ങളിലുള്ളവരേക്കാള്‍ രണ്ടു വര്‍ഷത്തോളം പുറകില്‍; അന്താരാഷ്ട്രതലത്തിലെ റാങ്കിംഗില്‍ പിന്‍നിരയില്‍; പര്യാപ്തമായ വിഭവങ്ങളില്ലാത്തതാണ് പ്രശ്‌നമെന്ന് അധികൃതര്‍

A system error occurred.

നോര്‍ത്തേണ്‍ ടെറിട്ടറിയിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ മോശക്കാര്‍; രാജ്യത്തെ മറ്റിടങ്ങളിലുള്ളവരേക്കാള്‍ രണ്ടു വര്‍ഷത്തോളം പുറകില്‍; അന്താരാഷ്ട്രതലത്തിലെ റാങ്കിംഗില്‍ പിന്‍നിരയില്‍; പര്യാപ്തമായ വിഭവങ്ങളില്ലാത്തതാണ് പ്രശ്‌നമെന്ന് അധികൃതര്‍

നോര്‍ത്തേണ്‍ ടെറിട്ടറിയിലെ വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളേക്കാള്‍ പിന്നിലാണെന്ന് റിപ്പോര്‍ട്ട്.ഇക്കാര്യത്തില്‍ പരിഷ്‌കൃത സമൂഹത്തേക്കാള്‍ ഇവിടുത്തെ കുട്ടികള്‍ 20 ശതമാനം പുറകിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അസെസ്‌മെന്റ് (പിഐഎസ്എ) പുറത്ത് വിട്ട കണക്കുകളാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര എഡ്യുക്കേഷന്‍ റാങ്കിംഗില്‍ നോര്‍ത്തേണ്‍ ടെറിട്ടറിക്ക് വളരെ പിന്നിലാണ് സ്ഥാനമെന്നാണീ റാങ്കിംഗ് വെളിപ്പെടുത്തുന്നത്.നോര്‍ത്തേണ്‍ ടെറിട്ടറിയെ പ്രത്യേക രാജ്യമെന്ന നിലയില്‍ പരിഗണിക്കുമ്പോഴാണ് ഇക്കാര്യത്തില്‍ ഇത് വളരെ പുറകിലാകുന്നത്.


ഇതിന് പുറമെ ഓസ്‌ട്രേലിയയിലെ മറ്റ് സ്‌റ്റേറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോഴും നോര്‍ത്തേണ്‍ ടെറിട്ടറി വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പുറകിലാണെന്നും തെളിഞ്ഞിട്ടുണ്ട്. ഉന്നത പ്രകടനം കാഴ്ച വയ്ക്കുന്ന മറ്റ് ചില സ്റ്റേറ്റുകളേക്കാള്‍ ഇവിടുത്തെകുട്ടികള്‍ ഒന്നോ രണ്ടോ വര്‍ഷം പുറകിലാണത്രെ. അതായത് ആക്ട്, എന്‍എസ്ഡബ്ല്യൂ എന്നിവിടങ്ങളിലെ കുട്ടികള്‍ പഠനകാര്യത്തില്‍ പ്രത്യേകിച്ച് മാത്തമാറ്റിക്‌സ്, വായന എന്നിവയില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ നോര്‍ത്തേണ്‍ ടെറിട്ടറിക്ക് ഇക്കാര്യത്തില്‍ പിന്‍ബെഞ്ചിലാണ് സ്ഥാനമെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ വിദ്യാഭ്യാസകാര്യത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന രാജ്യത്തെ സ്റ്റേറ്റുകള്‍ക്കും ടെറിട്ടെറികള്‍ക്കും കൂടുതല്‍ വിഭവങ്ങളുണ്ടെന്നും നോര്‍ത്തേണ്‍ ടെറിട്ടറിക്ക് അതില്ലാത്തതുമാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്നാണ് ഇവിടുത്തെ എഡ്യൂക്കേഷന്‍ യൂണിയന്‍ ബ്രാഞ്ച് സെക്രട്ടറിയായ അനിത ജോന്‍സ്‌ബെര്‍ഗ് അഭിപ്രായപ്പെടുന്നത്. അതിനാല്‍ നോര്‍ത്തേണ്‍ ടെറിട്ടറിയെ ജോന്‍സ്‌കി ഫണ്ടിംഗ് സ്‌കീമില്‍ ചേര്‍ക്കേണ്ടിയിരിക്കുന്നുവെന്നും അവര്‍ ആവശ്യപ്പെടുന്നു.ഇതിലൂടെ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനനുസരിച്ച് സ്‌കൂളുകള്‍ക്ക് പണം അനുവദിക്കുന്നതാണ്. വിദ്യാഭ്യാസത്തില്‍ നിക്ഷേപിക്കുകയെന്നത് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട മുന്‍ഗണനയാണെന്നാണ് നോര്‍ത്തേണ്‍ ടെറിട്ടറിയിലെ വിദ്യാഭ്യാസ മന്ത്രി പറയുന്നത്.

Other News in this category4malayalees Recommends