ഖത്തറിലെ കോടതികളും ഡിജിറ്റലാകുന്നു, ഇനി മുതല്‍ കോടതി വിധികള്‍ എസ്എംഎസ് ആയി ലഭിക്കും

ഖത്തറിലെ കോടതികളും ഡിജിറ്റലാകുന്നു,  ഇനി മുതല്‍ കോടതി വിധികള്‍ എസ്എംഎസ് ആയി ലഭിക്കും
ദോഹ: ഖത്തര്‍ നിവാസികള്‍ക്ക് ഇനി മുതല്‍ കോടതി വിധികള്‍ എസ്എംഎസ് ആയി ലഭിക്കും. രാജ്യത്തെ നീതിന്യായ സംവിധാനം കൂടുതല്‍ സാങ്കേതികതയെ ആശ്രയിക്കുകയാണഅ.

വര്‍ഷങ്ങളായി നീണ്ട പരാതിയ്ക്കാണ് ഇതോടെ അന്ത്യമാകുന്നത്. സര്‍ക്കാര്‍ കോടതികളില്‍ ഇലക്ട്രോണിക് സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നു. ഇതിനായി കഴിഞ്ഞ ദിവസം ഗതാഗത- ആശയവിനിമയ മന്ത്രാലയവും സുപ്രീം ജുഡീഷ്യറി കൗണ്‍സിലും തമ്മില്‍ ധാരണാപത്ത്രില്‍ ഒപ്പുവച്ചു.

ഖത്തര്‍ കോടതികളില്‍ തിരക്ക് വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. 2015ല്‍ കോടതി 100000 കേസുകള്‍ കേട്ടു. തൊട്ടുമുമ്പത്തെ കൊല്ലത്തേക്കാള്‍ എട്ട് ശതമാനം കൂടുതലാണിത്. രാജ്യത്തെ നീതിന്യായ സംവിധാനത്തില്‍ പൊളിച്ചെഴുത്ത് വേണമെന്ന് വര്‍ഷങ്ങളായി രാജ്യത്തിനകത്തും പുറത്തും നിന്ന ആവശ്യമുയരുന്നുണ്ട്. കാല്‍ നൂറ്റാണ്ട് മുമ്പ് ആവിഷ്‌ക്കരിച്ച സംവിധാനമാണ് ഇപ്പോഴും തുടരുന്നത്. അന്നത്തെക്കാള്‍ കേസുകള്‍ വര്‍ദ്ധിച്ചിരിക്കുന്നു.

ദിവസവും അമ്പതോളം കേസുകള്‍ കോടതികള്‍ പരിഗണിക്കേണ്ടി വരുന്നു. ഇത് കോടതിയില്‍ വലിയ ജനക്കൂട്ടം സൃഷ്ടിക്കുന്നുണ്ട്. ഇതിന് പുറമെ മണിക്കൂറുകള്‍ കാത്ത് നിന്ന ശേഷം കേസ് മാറ്റി വയ്ക്കാറുമുണ്ട്. പലപ്പോഴും നടപടികളും മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. ജഡ്ജിന് സമീപമിരുന്ന് ക്ലര്‍ക്ക് ഇതെല്ലാം കൈകൊണ്ട് എഴുതേണ്ടി വരുന്നതാണ് ഇതിന് കാരണം.

കഴിഞ്ഞ ദിവസം 2004 മുതല്‍ 2014 വരെയുളള കോടതി ഉത്തരവുകള്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. അറബിയില്‍ മാത്രമാണ് ഇപ്പോഴിത് ലഭിക്കുക. ഭാവിയില്‍ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും.
Other News in this category4malayalees Recommends