പിആര്‍ നേടിയ ശേഷം ഓസ്‌ട്രേലിയന്‍ പൗരത്വത്തിന് അപേക്ഷിച്ചവര്‍ വണ്ടിയൊന്ന് തട്ടിച്ചാലും അപേക്ഷ തള്ളിയേക്കും;ട്രാഫിക് നിയമം ലംഘിക്കല്‍ സൂക്ഷ്മമായി നിരീക്ഷിക്കും; നിയമലംഘനം പതിവാക്കിയവര്‍ക്ക് പൗരത്വം കട്ടപ്പുറത്താകും

A system error occurred.

പിആര്‍ നേടിയ ശേഷം ഓസ്‌ട്രേലിയന്‍ പൗരത്വത്തിന് അപേക്ഷിച്ചവര്‍ വണ്ടിയൊന്ന് തട്ടിച്ചാലും അപേക്ഷ തള്ളിയേക്കും;ട്രാഫിക് നിയമം ലംഘിക്കല്‍ സൂക്ഷ്മമായി നിരീക്ഷിക്കും; നിയമലംഘനം പതിവാക്കിയവര്‍ക്ക് പൗരത്വം കട്ടപ്പുറത്താകും

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നത് ഇവിടെ പൗരത്വം ലഭീക്കുമെന്ന പ്രതീക്ഷയിലാണ്. ഇത്തരത്തില്‍ പൗരത്വം ലഭിക്കുന്നതോടെ ലോകത്തിലെ ഏറ്റവും സജീവമായതും ശക്തമായ സാമ്പത്തിക അടിത്തറയുള്ളതും ജനാധിപത്യപരവുമായ രാജ്യങ്ങളിലൊന്നായ ഇവിടെ സ്ഥിരമായി ജീവിക്കുന്നതിനുള്ള അവസരമാണ് കൈവരുന്നത്. ഓസ്‌ട്രേലിയന്‍ പൗരന്‍മാരാകുന്നവര്‍ക്ക് ഇവിടെ വോട്ട് ചെയ്യുന്നതിനുള്ള അവസരവും ലഭിക്കുന്നുണ്ട്. ഇതിന് പുറമെ ഇവര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനും കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസം നിര്‍വഹിക്കാനും ന്യൂസിലാന്‍ഡില്‍ പൂര്‍ണമായ റെഡിസന്‍ഷ്യല്‍ റൈറ്റും ലഭിക്കുകയുംചെയ്യും. ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് നിരവധി രാജ്യങ്ങളില്‍ വിസയില്ലാതെ യാത്ര ചെയ്യാനും കഴിയും


കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടിനായി ശ്രമിക്കുന്നവര്‍ വരുത്തുന്ന ചെറിയൊരു നിയമലംഘനം പോലും അവര്‍ക് പൗരത്വം നേടുന്നതിന് തടസമായി വര്‍ത്തിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരക്കാര്‍ക്ക് പൗരത്വം നേടുന്നതിനുള്ള കോണ്‍സുലാര്‍ സഹായം ലഭിക്കുകയില്ല. നല്ല സ്വഭാവവുമുള്ള 18 വയസ് തികഞ്ഞവരായിരിക്കണമെന്നതാണ് ഓസ്‌ട്രേലിയന്‍ പൗരത്വം ലഭിക്കുന്നതിനുള്ള പ്രധാനപ്പെട്ട മാനദണ്ഡം.നല്ലസ്വഭാവമുള്ളയാളെന്ന് വച്ചാല്‍ അയാള്‍ക്ക് ധാര്‍മിക ഗുണങ്ങളുണ്ടായിരിക്കണം. ഇയാള്‍ ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ യഥോചിതം അനുസരിച്ചിരിക്കണം. ഇതിന് പുറമെ ഓസ്‌ട്രേലിയന്‍ സിറ്റിസന്‍ഷിപ്പ് കമ്മിറ്റ്‌മെന്റ് പ്ലെഡ്ജിലെ ചട്ടങ്ങളും മുറപോലെ പിന്തുടരേണ്ടതാണ്. നിങ്ങള്‍ ഇവിടുത്തെ ഡ്രൈവിംഗ് നിയമങ്ങള്‍ ലംഘിച്ചാല്‍ പോലും പൗരത്വംനിഷേധിക്കപ്പെട്ടേക്കാമെന്നാണ് പറഞ്ഞ് വരുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെ മോശം സ്വഭാവക്കാരായാണ് പരിഗണിക്കുക. തുടര്‍ന്ന് അവര്‍ക്ക് പൗരത്വം നിഷേധിക്കുകയും ചെയ്യും.

അതിനാല്‍ പിആര്‍ നേടിയ ശേഷം ഇവിടുത്തെ പൗരത്വത്തിന് അപേക്ഷിക്കാന്‍ ശ്രമിക്കുന്ന ആളാണെങ്കില്‍ വണ്ടിയോടിക്കുമ്പോള്‍ പോലും നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്ന് അത്യധികമായ ശ്രദ്ധപുലര്‍ത്തേണ്ടതാണ്. വണ്ടിയോടിക്കുമ്പോള്‍ പിഴവ് സംഭവിക്കുന്നത് ആര്‍ക്കും പറ്റാവുന്ന തെറ്റാണ്. എന്നാല്‍ പൗരത്വ അപേക്ഷ പരിഗണിക്കുമ്പോള്‍ ഇത്തരം തെറ്റുകള്‍ക്ക് മേല്‍ വിധി നിര്‍ണയിച്ച് നിങ്ങളുടെ അപേക്ഷയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സര്‍ക്കാര്‍ ഒഫീഷ്യലുകളാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ ഏത് സാഹചര്യത്തിലാണ് ട്രാഫിക് നിയമം ലംഘിച്ചതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ച് വിലയിരുത്തിയ ശേഷമാണ് നിങ്ങളുടെ പൗരത്വ അപേക്ഷയില്‍ തീരുമാനമെടുക്കുന്നത്. നിരവധി തവണ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച ചരിത്രമുള്ള ഒരാളെ മനപൂര്‍വം നിയമം ലംഘിക്കുന്ന ഒരാളായി കണക്കാക്കി അയാളുടെ പൗരത്വം അപേക്ഷ എന്നെന്നേക്കുമായി തള്ളുമെന്നതില്‍ സംശയമില്ല.

Other News in this category4malayalees Recommends