ഖത്തറില്‍ അതിശൈത്യം, തുടരുന്നു

A system error occurred.

ഖത്തറില്‍ അതിശൈത്യം,  തുടരുന്നു
ദോഹ: രാജ്യത്ത് അതിശൈത്യം തുടരുന്നു, കുറച്ച് ദിവസങ്ങള്‍ കൂടി മൂടല്‍ മഞ്ഞും തുടരുമെന്നാണ് റിപ്പോര്‍ട്ട്. രാവിലെ മൂടല്‍ മഞ്ഞും വൈകിട്ട് ആര്‍ദ്രതയും അനുഭവപ്പെടുന്നു. ചെറു കാറ്റും മൂടല്‍ മഞ്ഞിന് ആക്കം കൂട്ടുന്നുണ്ട്.

കാഴ്ച പരിധി ഇന്ന് കൂടി പൂജ്യമായിരിക്കും. കഴിഞ്ഞ മാസം മുതല്‍ തന്നെ രാജ്യത്തെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. ഇത് വ്യോമഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. പകല്‍ സമയത്ത് താപനില 27ഡിഗ്രി വരെ അനുഭപ്പെട്ടെങ്കിലും രാത്രിയോടെ ഇത് പതിനാറ് ഡിഗ്രിയായി കുറഞ്ഞു. വാഹനമോടിക്കുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്.
Other News in this category4malayalees Recommends