ഖത്തറില്‍ ഈവാരാന്ത്യത്തില്‍ കോര്‍ണിഷിലെ വെടിക്കെട്ടു മുതല്‍ സംഗീത കച്ചേരി വരെ വിവിധ വിനോദങ്ങള്‍

A system error occurred.

ഖത്തറില്‍ ഈവാരാന്ത്യത്തില്‍ കോര്‍ണിഷിലെ വെടിക്കെട്ടു മുതല്‍ സംഗീത കച്ചേരി വരെ വിവിധ വിനോദങ്ങള്‍
ദോഹ: ഭക്ഷ്യമേളയും വെടിക്കെട്ടും മുതല്‍ ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തില്‍ സംഗീതക്കച്ചേരി വരെ വിവിധ പരിപാടികളാണ് ഇവിടെ ഈ വാരാന്ത്യം അതിമനോഹരമാക്കാനായി ഒരുക്കിയിട്ടുളളത്.

ഒരുമാസം നീണ്ട് നില്‍ക്കുന്ന ഖത്തര്‍ വിപണനമേളയുടെ ഭാഗമായി ഇന്നും നാളെയും മറ്റെന്നാളും കോര്‍ണിഷില്‍ മനോഹരമായ വെടിക്കെട്ട് അരങ്ങേറും. എല്ലാ ദിവസവും രാത്രി എട്ടിനാണ് ഈ മനോഹരമായ വെടിക്കെട്ട്. ഇന്നും നാളെയും മറ്റെന്നാളും പത്ത് ഭക്ഷ്യട്രക്കുകളിലായി നിറയുന്ന വിവിധ വിഭവങ്ങളും നിങ്ങള്‍ക്ക് ആസ്വദിക്കാം. വൈകിട്ട് നാല് മുതല്‍ രാത്രി പത്ത് വരെ കോര്‍ണിഷില്‍ തന്നെയാണ് ഈ ഭക്ഷ്യമേളയും ഒരുക്കിയിട്ടുളളത്.

പുതിയ 3ഡി അനിമേഷന്‍ ചിത്രമായ സിറാജ് ഖത്തര്‍ ഫൗണ്ടേഷന്‍ പ്രദര്‍ശിപ്പിക്കും. കുട്ടികള്‍ക്കായി ഒരു മൊബൈല്‍ വായനശാലയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹയാത് പ്ലാസയില്‍ ആഫ്രിക്കന്‍ സര്‍ക്കസ് ഈ മാസം 21 വരെ അരങ്ങേറും. വൈകിട്ട് ആറരയ്ക്കാണ് പരിപാടി ആരംഭിക്കുക. എട്ട് വരെ പരിപാടി തുടരും. വാരാന്ത്യങ്ങളില്‍ വൈകിട്ട് അഞ്ചര മുതലും ഏഴ് മുതലും ഒമ്പത് മുതലുമുളള ഷോകളുമുണ്ട്.

അമ്പത് ശതമാനം വരെ വിലക്കിഴിവുമായി വിവിധ വിപണനമേളകളുമുണ്ട്. വസ്ത്രം, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കമുളള വിവിധ വസ്തുക്കള്‍ എന്നിവയ്ക്ക് ഈ വിലക്കിഴിവ് ലഭ്യമാണ്.

ഓര്‍ഡൂ മാരത്തണിന്റെ പത്താം പതിപ്പും ഈയാഴ്ച അരങ്ങേറും. നാളെ മുതല്‍ രാവിലെ ആറര മുതല്‍ മ്യൂസിയം ഇസ്ലാമിക് ആര്‍ട്ടില്‍ നിന്നാണ് ഇത് തുടങ്ങു ന്നത്. ഫുള്‍, ഹാഫ്, പത്ത് കിലോമീറ്റര്‍, അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുളള മാരത്തണുകള്‍ ഉണ്ടാകും. കുട്ടികള്‍ക്കായി മൂന്ന്, ഒന്ന് കിലോമീറ്റര്‍ മത്സരങ്ങളുമുണ്ട്. പ്രായവും ലിംഗവും അടിസ്ഥാനമാക്കിയാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. രാവിലെ ആറരമുതല്‍ പതിനൊന്നരവരെ കോര്‍ണിഷ് റോഡില്‍ ഗതാഗതം അനുവദിക്കില്ല. സംഗീത പരിപാടിയും ഫുട്‌ബോള്‍ മത്സരവും ഗ്രീന്‍ റണ്ണും നടക്കും.
Other News in this category4malayalees Recommends