പക്ഷിപ്പനി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഖത്തര്‍ കോഴിയിറക്കുമതി നിര്‍ത്തി, കയറ്റുമതിയിലും നിരോധനമുണ്ട്

A system error occurred.

പക്ഷിപ്പനി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഖത്തര്‍ കോഴിയിറക്കുമതി നിര്‍ത്തി, കയറ്റുമതിയിലും നിരോധനമുണ്ട്
ദോഹ:പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഖത്തര്‍ ജീവനുളള കോഴികളുടെ കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചു. മുട്ടയ്ക്കും നിരോധനമുണ്ട്.

ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ഇന്ത്യ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ചില രാജ്യങ്ങളില്‍ പക്ഷികള്‍ അസുഖം ബാധിച്ച് ചത്തു. ചിലയിടത്ത് വൈറസ് മനുഷ്യരിലേക്ക് പടരുകയും മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

സൗദി അറേബ്യ പത്ത് ദിവസം മുമ്പ് തന്നെ ഇന്ത്യയില്‍ നിന്നുംഫ്രാന്‍സിന്റെ ചിലയിടങ്ങളില്‍ നിന്നും പോളണ്ടില്‍ നിന്നുമുളള കോഴികള്‍ക്കും മുട്ടകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തിനുളളിലുളള പക്ഷ്യോത്പന്നങ്ങള്‍ കര്‍ശന പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്. പക്ഷിപ്പനിയില്ലെന്ന് അതാത് രാജ്യങ്ങളുടെ സാക്ഷ്യപത്രമില്ലാതെ ഖത്തര്‍ തുറമുഖം വഴിയുളള ഇവയുടെ ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്.

രാജ്യത്തെ അരയന്ന, ഒട്ടകപക്ഷി ഫാമുകളും നിരീക്ഷിക്കുന്നുണ്ട്. ഒക്ടോബറിലും പക്ഷിപ്പനിയ്‌ക്കെതിരെ രാജ്യത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു.
Other News in this category4malayalees Recommends