സൗദിയില്‍ ഇപ്പോഴും 8 മേഖലകള്‍ വിദേശികളുടെ ആധിപത്യത്തില്‍ മക്ക പ്രവിശ്യയില്‍ കാര്‍ഷിക മേഖലയില്‍ 74 ശതമാനവും വിദേശികളാണ് ജോലിചെയ്യുന്നത്, അതില്‍ 35 ശതമാനവും സുഡാനികളാണ്

A system error occurred.

സൗദിയില്‍ ഇപ്പോഴും 8 മേഖലകള്‍ വിദേശികളുടെ ആധിപത്യത്തില്‍ മക്ക പ്രവിശ്യയില്‍ കാര്‍ഷിക മേഖലയില്‍ 74 ശതമാനവും വിദേശികളാണ് ജോലിചെയ്യുന്നത്, അതില്‍ 35 ശതമാനവും സുഡാനികളാണ്
റിയാദ്: സൗദി അറേബൃന്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളിലായി സ്വദേശിവത്കരണം നടത്തുന്നതിന് തീവ്രമായിത്തന്നെ നിരവധി കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രധാനപ്പെട്ട 11 മേഖലകളില്‍ 8 മേഖലകളും വിദേശ തൊഴിലാളികളുടെ ആധിപത്യത്തിലാണെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം സ്വകാര്യ മേഖലകളില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഇത്തരം മേഖലകളില്‍ വിദേശികളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നുനില്‍ക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗദി തൊഴില്‍ വിപണിയിലെ 3 മേഖലകളില്‍ മാത്രമാണ് സ്വദേശിവത്കരണത്തിന്റെ തോത് ഉയര്‍ന്നു നില്‍ക്കുന്നത്.

അതോടൊപ്പം പ്രാദേശിക മാര്‍ക്കറ്റുകളില്‍ രണ്ട് രാജ്യക്കാരുടെ ആധിപത്യം 16.7 ശതമാനം എന്ന ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന രീതിയിലാണ് കാണപ്പെടുന്നത്. അഥവാ ഇന്ത്യക്കാര്‍ 20 ശതമാനവും, പാക്കിസ്ഥാനികള്‍ 17 ശതമാനവും ലോക്കല്‍ മാര്‍ക്കറ്റുകളില്‍ ആധിപത്യം സ്ഥാപിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം നടത്തിയ കണക്കുകള്‍ പ്രകാരം ഊര്‍ജജ മേഖലയില്‍ 77.7 ശതമാനം സ്വദേശി വല്‍ക്കരണം നടന്നിട്ടുണ്ട്. വിദേശ തൊഴിലാളികള്‍ ഇവിടെ 15 ശതമാനം മാത്രമേ ഉള്ളൂ. അതുപോലെ വിദ്യാഭ്യാസ മേഖലയില്‍ 48 ശതമാനം സ്വദേശിവത്കരണം നടന്നു. 40 ശതമാനമാണ് വിദേശ തൊഴിലാളികള്‍ ഇവിടെ ജോലിചെയ്യുന്നത് പിന്നീട് ബിസിനസ് മേഖലയാണ് ഇതില്‍ 44.6 ശതമാനമാണ് സ്വദേശികള്‍ ഉള്ളത് എന്നാല്‍ 40 ശതമാനം വിദേശികള്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നു.

എന്നാല്‍ കാര്‍ഷിക രംഗത്ത് 70 ശതമാനവും വിദേശികളാണ് ജോലിചെയ്യുന്നത് 2.8 ശതമാനം മാത്രമാണ് സ്വദേശികള്‍ ഈ രംഗത്തുള്ളത്. അതുപോലെ നിര്‍മ്മാണ മേഖലയില്‍ 67 ശതമാനവും തൊഴിലുകള്‍ വിദേശികളുടെ കയ്യിലാണ്. 11.6 ശതമാനം മാത്രമാണ് സ്വദേശികളുള്ളത്. അതുപോലെ സാമൂഹ്യ സേവന മേഖലകളില്‍ 63 ശതമാനം വിദേശികളാണ് ഉള്ളത് 15.3 ശതമാനം മാത്രമാണ് ഈ മേഖലയില്‍ സ്വദേശികള്‍ ഉള്ളത്.

അതുപോലെ 13 മാനേജ്‌മെന്റ് വിഭാഗം വിദേശികളുടെ ആധിപത്യത്തിലാണ്. അവിടെ 59 ശതമാനം മുതല്‍ 68 ശതമാനം വരെ ചില മേഖലകളില്‍ വിദേശികളുടെ കുത്തകയാണ്. ഏറ്റവും കൂടുതല്‍ സ്വദേശിവത്കരണം നടന്ന പ്രവിശ്യ കിഴക്കന്‍ പ്രവിശ്യയാണ്. 19.7 ശതമാനമാണ് ഇവിടെ സ്വദേശിവത്കരണം നടന്നത്. എന്നാല്‍ ഏറ്റവും കുറവ് സ്വദേശി വല്‍ക്കരണം നടന്നത് അല്‍ജൗഫിലാണ് 8.8 ശതമാനം മാത്രം.

ഇന്ത്യന്‍ തൊഴിലാളികള്‍ കിഴക്കന്‍ പ്രവിശ്യയില്‍ 26 ശതമാനത്തിലധികവും, റിയാദ് പ്രവിശ്യയില്‍ 20 ശതമാനത്തിലധികവും ജോലിചെയ്യുന്നു. എന്നാല്‍ മക്ക മദീന പ്രവിശ്യകളില്‍ കൂടുതല്‍ പാകിസ്ഥാന്‍ തൊഴിലാളികളാണുള്ളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

അതുപോലെ മക്ക പ്രവിശ്യയിലെ വിദ്യാഭ്യാസ മേഖലകളില്‍ 48 ശതമാനമാണ് സ്വദേശി വല്‍ക്കരണം നടന്നത് വിദേശികള്‍ 39 ശതമാനം ജോലിചെയ്യുന്നു അതില്‍ 22 ശതമാനവും ഈജിപ്ഷ്യരാണ്. മക്ക പ്രവിശ്യയിലെ ആരോഗ്യമേഖലയില്‍ 28 ശതമാനമാണ് സ്വദേശിവത്കരണം നടന്നത് 57 ശതമാനവും വിദേശികളാണ് ജോലിചെയ്യുന്നത്. അതില്‍ 23 ശതമാനവും ഫിലിപ്പൈന്‍സുകളാണ് ജോലിചെയ്യുന്നത്.

മക്ക പ്രവിശ്യയില്‍ കാര്‍ഷിക മേഖലയില്‍ 74 ശതമാനവും വിദേശികളാണ് ജോലിചെയ്യുന്നത്, അതില്‍ 35 ശതമാനവും സുഡാനികളാണ്. അതുപോലെ വിദേശികള്‍ ആധിപത്യം സ്ഥാപിച്ച മറ്റൊരു മേഖലയാണ് നിര്‍മ്മാണ മേഖല 63 ശതമാനവും വിദേശികളാണ്. അതില്‍ 26 ശതമാനം പാകിസ്ഥാനികളും 16 ശതമാനം ഇന്തൃക്കാരുമാണ് ജോലിചെയ്യുന്നത്. അതുപോലെ ഗതാഗത മേഖലകളില്‍ 63 ശതമാനവും വിദേശ ആധിപതൃത്തിലാണ് അതില്‍ 30 ശതമാനവും പാകിസ്ഥാനികളും 15 ശതമാനം ഇന്തൃക്കാരുമാണ്.

റിയാദ് പ്രവിശ്യയില്‍ വിദ്യാഭ്യാസ മേഖല 48 ശതമാനം മാത്രമാണ് സ്വദേശിവത്കരണം നടന്നത് 40 ശതമാനവും വിദേശികളുടെ കയ്യിലാണ് അതില്‍ 24 ശതമാനവും ഈജിപ്തുകാരാണ് കൈകാരൃം ചെയ്യുന്നത്. റിയാദില്‍ ആരോഗൃമേഖലയില്‍ 56 ശതമാനവും വിദേശികളുടെ ആധിപത്യത്തിലാണ് 29 ശതമാനം മാത്രമാണ് സ്വദേശിവത്കരണം നടന്നത്. അതുപോലെ ടൂറിസം മേഖലയിലും 54 ശതമാനം വിദേശികളും 21 ശതമാനം സ്വദേശികളും. എന്നാല്‍ ബിസിനസ് സേവന രംഗത്ത് 52 ശതമാനം സ്വദേശിവത്കരണം നടന്നപ്പോള്‍ 35 ശതമാനം മാത്രമാണ് വിദേശികള്‍ ഉള്ളത്.

അതുപോലെ റിയാദ് പ്രവിശ്യയില്‍ ഊര്‍ജജ മേഖലയില്‍ 81 ശതമാനം സ്വദേശിവത്കരണം നടന്നപ്പോള്‍ 14 ശതമാനം മാത്രമാണ് വിദേശികള്‍ ഉള്ളത്. കിഴക്കന്‍ പ്രവിശ്യയില്‍ ഊര്‍ജജ മേഖലയില്‍ 81 ശതമാനം സ്വദേശിവത്കരണം നടന്നു 15 ശതമാനം മാത്രമാണ് വിദേശികള്‍ ഉള്ളത്.

ഉത്പാദന മേഖല 53 ശതമാനം വിദേശികള്‍ കയ്യാളുമ്പോള്‍ 21 ശതമാനം മാത്രമാണ് സ്വദേശികള്‍ ജോലിചെയ്യുന്നത്.
കിഴക്കന്‍ പ്രവിശ്യയില്‍ 77 ശതമാനവും കാര്‍ഷിക മേഖല വിദേശികളുടെ കയ്യിലാണ് അതില്‍ 35 ശതമാനവും ഇന്തൃക്കാരും 22 ശതമാനം സുഡാനികളുമാണ്. അതുപോലെ നിര്‍മ്മാണ മേഖലയില്‍ 66 ശതമാനവും വിദേശികള്‍ ജോലിചെയ്യുന്നു അതില്‍ 29 ശതമാനം ഇന്തൃക്കാരും 16 ശതമാനം പാകിസ്ഥാനികളുമാണ് തൊഴിലെടുക്കുന്നത്.
Other News in this category4malayalees Recommends