ഫിഫ വിലക്ക് നീക്കണമെന്നാവശ്യവുമായി കുവൈറ്റ കരട് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനും അഭിപ്രായങ്ങള്‍ അറിയിക്കാനുമായി ഫിഫ അധികൃതരെ മന്ത്രി കുവൈറ്റിലേക്കു ക്ഷണിച്ചിട്ടുണ്ട്

ഫിഫ വിലക്ക് നീക്കണമെന്നാവശ്യവുമായി കുവൈറ്റ കരട് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനും അഭിപ്രായങ്ങള്‍ അറിയിക്കാനുമായി ഫിഫ അധികൃതരെ മന്ത്രി കുവൈറ്റിലേക്കു ക്ഷണിച്ചിട്ടുണ്ട്
കുവൈറ്റ് സിറ്റി: കുവൈറ്റിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെനാവശ്യപ്പെട്ട് യുവജനകാര്യ വകുപ്പ് മന്ത്രി ഇന്ന് വീണ്ടും ഫിഫയക്ക് കത്തയച്ചു. സര്‍ക്കാര്‍ തയ്യറാക്കുന്ന പുതിയ സ്‌പോര്‍ട്‌സ് നിയമത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാനും നിര്‍ദേശങ്ങള്‍ക്കുമായി ഫിഫ അധികൃതരെ കുവൈറ്റിലേക്ക് ക്ഷണിച്ചിട്ടുമുണ്ട് മന്ത്രി. 2019ല്‍ നടക്കുന്ന ഏഷ്യന്‍ കപ്പില്‍ യോഗ്യത നേടാനുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതിനാണ് വിലക്ക് താല്‍ക്കാലികമായി പിന്‍വലിക്കണമെന്ന് ഫിഫയോട് കുവൈറ്റ് വാര്‍ത്താ വിനിമയയുവജനകാര്യവകുപ്പ് മന്ത്രി ഷേഖ് സല്‍മാന്‍ സാബാ അല്‍ സാലെം അല്‍ ഹുമുദ് അല്‍ സാബാ വീണ്ടുംഅഭ്യര്‍ഥിച്ചത്.

പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം, അന്താരാഷ്ട്ര കായിക സംഘടനകളുടെയും ഒളിംപിക് കമ്മിറ്റിയുടെയും നിയമങ്ങള്‍ക്ക് അനുസൃതമായി ഭരണഘടനയ്ക്കും ജനതാല്‍പര്യങ്ങള്‍ക്കും വിരുദ്ധമാകാതെ കുവൈറ്റ് കായിക നിയമം ഭേദഗതി ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചു.രാജ്യത്തെ സ്‌പോര്‍ട്‌സ് സംബന്ധിച്ച് പുതിയ കരടുനിയമം പൂര്‍ത്തിയായിട്ടുണ്ടെന്നും ഇത് പാര്‍ലമെന്റിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഫിഫയ്ക്കുള്ള കത്തില്‍ അദ്ദേഹം ഇന്ന് വ്യക്തമാക്കി.

കരട് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനും അഭിപ്രായങ്ങള്‍ അറിയിക്കാനുമായി ഫിഫ അധികൃതരെ മന്ത്രി കുവൈറ്റിലേക്കു ക്ഷണിച്ചിട്ടുണ്ട്.സര്‍ക്കാര്‍ സ്‌പോര്‍ട്ടസ് സംഘടനകളില്‍ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടി 2015ഒക്‌ടോബറിലായിരുന്ന ഐ.ഒ.സിയും ഫിഫ അടക്കമുള്ള മറ്റ് അന്താരാഷ്ട്ര സംഘടനകള്‍ കുവൈറ്റിന് വിലക്കേര്‍പ്പെടുത്തിയത്. വിലക്കിനെത്തുടര്‍ന്ന് 2016 ലെ റിയോ ഒളിംപിക്‌സില്‍ രാജ്യത്തിന്റെ പതാകയേന്താതയാണ് താരങ്ങള്‍ മല്‍സരത്തില്‍ പങ്കെടുത്തിരുന്നതും.
Other News in this category4malayalees Recommends