കേന്ദ്രമന്ത്രി വി.കെ. സിങ് ബഹ്‌റൈനിലേക്ക്

കേന്ദ്രമന്ത്രി വി.കെ. സിങ് ബഹ്‌റൈനിലേക്ക്
മനാമ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ഈയാഴ്ച ബഹ്‌റൈനിലെത്തും. വെള്ളിയാഴ്ച സലാം ബഹ്‌റൈന്‍ മാഗസിന്റെ സ്വീകരണത്തില്‍ പങ്കെടുക്കുന്ന അദ്ദേഹത്തിന് ദി ഇന്ത്യന്‍ സ്‌കൂള്‍ ബാന്‍ഡ്, ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും.

ശനിയാഴ്ച വൈകിട്ട് 7.30ന് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ അദ്ദേഹം ഇന്ത്യന്‍സമൂഹത്തെ അഭിസംബോധന ചെയ്യും. ഇന്ത്യന്‍ ക്ലബില്‍ ഭാരതി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പൊങ്കല്‍ ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
Other News in this category



4malayalees Recommends