ഒമാനില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം വര്‍ധിച്ചു

A system error occurred.

ഒമാനില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം വര്‍ധിച്ചു
മസ്‌കത്ത്: ഒമാനില്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്‌ലൈന്‍ ബുധനാഴ്ച സാമുഹിക ക്ഷേമ വകുപ്പ് മന്ത്രി ശൈഖ് മുഹമ്മദ് അല്‍ കല്‍ബാനി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നുണ്ടെന്ന് സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

സംരക്ഷണം ആവശ്യപ്പെട്ട് 100 ഓളം സന്ദേശങ്ങളാണ് കഴിഞ്ഞ ആറ് മാസത്തിനിടെ മന്ത്രാലയത്തിന് ലഭിച്ചത്. ഭൂരിഭാഗവും ബന്ധുക്കളില്‍ നിന്നാണ് ലൈംഗിക അതിക്രമങ്ങള്‍ നേരിട്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.
Other News in this category4malayalees Recommends