പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവായുടെ 53ാം ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടി

A system error occurred.

പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവായുടെ 53ാം ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടി
കുവൈറ്റ് : മലങ്കരസഭയുടെ മൂന്നാമത് കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവായുടെ 53?!ാം ഓര്‍മ്മപ്പെരുന്നാള്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക സമുചിതം കൊണ്ടാടി. പരി. ബാവായുടെ നാമധേയത്തില്‍ കഴിഞ്ഞ 43 വര്‍ഷമായി, ഇടവകയില്‍ പ്രവര്‍ത്തിച്ചു വരുന്ന ആത്മീയജീവകാരുണ്യപ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.


ജനുവരി 6, വെള്ളിയാഴ്ച്ച രാവിലെ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്ന വിശുദ്ധ സമൂഹബലിയ്ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. മഹാഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. ജേക്കബ് തോമസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് പ്രത്യേക ധൂപപ്രാര്‍ത്ഥനയും നേര്‍ച്ചവിളമ്പും നടത്തി.


വൈകിട്ട് 7.30ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ കുടുംബസംഗമം മലങ്കര സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും, കണ്ടനാട് വെസ്റ്റ് ഭദ്രസനാധിപനുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. 60?!ാം പിറന്നാളിന്റെ നിറവിലായിരിക്കുന്ന ഡോ. മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായെ ചടങ്ങില്‍ പൊന്നാടയണിച്ച് ആദരിച്ചു.


ഇടവക സഹവികാരി ഫാ. ജേക്കബ് തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജെറി ജോണ്‍ കോശി സ്വാഗതവും, കണ്‍വീനര്‍ ഏബ്രഹാം അലക്‌സ് നന്ദിയും പ്രകാശിപ്പിച്ചു.


സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ, സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. സഞ്ചു ജോണ്‍, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഷാജി എബ്രഹാം, ജെയ്‌സണ്‍ വര്‍ഗ്ഗീസ്, സാബു ടി. ജോര്‍ജ്ജ്, ഇടവക ട്രഷറാര്‍ തോമസ് കുരുവിള, ഇടവക സെക്രട്ടറി ജിജി ജോണ്‍, സംഘടനാ വൈസ് പ്രസിഡണ്ട് ഏബ്രഹാം സി. മാലേത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മലങ്കരസഭാ അസോസിയേഷന്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സംഘടനാംഗങ്ങളായ ജെറി ജോണ്‍ കോശി, ജിജി ജോണ്‍, ജോണ്‍ ജോര്‍ജ്ജ്, ഷൈജു കുര്യന്‍, കല്‍ക്കത്താ ഭദ്രാസന പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട അനീഷ് തോമസ്, ഏബ്രഹാം അലക്‌സ്, സിബു അലക്‌സ്, മനോജ് തോമസ്, പി.ജി. അലക്‌സാണ്ടര്‍, നിക്‌സണ്‍ തോമസ്, ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ രചിച്ച് ഈണം നല്‍കിയ ടൈറ്റസ് മാത്യൂ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.


സംഘടനാ ട്രഷറാര്‍ സിസില്‍ ചാക്കോ, ജോയന്റ് സെക്രട്ടറി സിബി അലക്‌സാണ്ടര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോഫിന്‍ സാമുവേല്‍, ജോയന്റ് കണ്‍വീനര്‍ സിബു അലക്‌സ്, വര്‍ഗീസ് ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇടവക ഭരണസമിതിയംഗങ്ങള്‍, ഇതര ജീവകാരുണ്യപ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Other News in this category4malayalees Recommends