ഈ ചേരി നിവാസികളെ കണ്ടാല്‍ ' ഗുജറാത്ത് മോഡല്‍ വികസനം ' ലോക നേതാക്കളറിയും ; പച്ച ഷീറ്റുകൊണ്ട് മറച്ചുകെട്ടി ചേരി ഒളിപ്പിക്കുന്നു, നിക്ഷേപ സംഗമത്തിന് വരുന്നവര്‍ കാണാതിരിക്കാന്‍ !!

A system error occurred.

ഈ ചേരി നിവാസികളെ കണ്ടാല്‍ ' ഗുജറാത്ത് മോഡല്‍ വികസനം ' ലോക നേതാക്കളറിയും ; പച്ച ഷീറ്റുകൊണ്ട് മറച്ചുകെട്ടി ചേരി ഒളിപ്പിക്കുന്നു, നിക്ഷേപ സംഗമത്തിന് വരുന്നവര്‍ കാണാതിരിക്കാന്‍ !!
മികച്ച സാമ്പത്തിക ഭദ്രത ഇപ്പോള്‍ രാജ്യത്തിന് അവകാശപ്പെടാമോ എന്ന് വ്യക്തമല്ല.നോട്ട് നിരോധനത്തിന് മുമ്പ് ഭദ്രമായിരുന്ന രാജ്യത്തിന്റെ അവസ്ഥ ഇപ്പോഴാണ് കുറച്ച് പ്രശ്‌നമായത്.ഏതായാലും ഗുജറാത്ത് മോഡല്‍ വികസനമെന്ന് വാഗ്ദാനം ചെയ്തു പ്രധാനമന്ത്രി പദത്തിലേക്ക് വരെ നരേന്ദ്രമോദി എത്തിയപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ അവസ്ഥ എന്തെന്ന് മനസിലാക്കണം.നിക്ഷേപ സംഗമത്തില്‍ വരുന്ന നേതാക്കളെ 'ഗുജറാത്ത് മോഡല്‍ വികസനം' കാണിക്കാന്‍ അധികൃതര്‍ ചെയ്ത കാര്യം കണ്ടറിഞ്ഞാല്‍ ഭരണാധികാരികളുടെ വാചക കസര്‍ത്തും യാഥാര്‍ത്ഥ്യവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് മനസ്സിലാകും. ഗുജറാത്തിലെ തെരുവുജീവിതങ്ങളെ നിക്ഷേപ സംഗമത്തില്‍ എത്തുന്നവരുടെ കണ്ണില്‍പ്പെടരുതെന്ന താല്‍പര്യം അധികാരികള്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് എയര്‍പോര്‍ട്ടില്‍ നിന്നും വൈബ്രന്റ് ഗുജറാത്ത് സംഗമം നടക്കുന്ന ഗാന്ധിനഗറിലേക്ക് പോകുന്ന വഴിയില്‍ ഇന്ദിരാ ബ്രിഡ്ജിനടത്തുള്ള ചേരി മുഴുവന്‍ ഉയരത്തിലുള്ള പച്ച ഷീറ്റ് കൊണ്ട് നീളെ മറച്ചു.അധികൃതരുടെ നടപടിയില്‍ രോഷാകുലരാണ് ചേരിനിവാസികള്‍. 'ഞങ്ങളും ഗുജറാത്തികളാണ്, ഞങ്ങളെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ക്കെന്തിന് നാണക്കേട്?' എന്നാണ് ഗുജറാത്ത് സര്‍ക്കാരിനോടുള്ള ചേരിനിവാസികളുടെ ചോദ്യം.സര്‍ക്കാര്‍ എന്തിനാണ് തങ്ങളെ അന്യരായി കാണുന്നതെന്ന് ഇവര്‍ ചോദിക്കുന്നു.ഇന്ദിരാ ബ്രിഡ്ജിനടത്ത് ഒന്നരകിലോമീറ്റര്‍ ദൂരം നീണ്ടുകിടക്കുന്ന ശരണ്യവാസ് ചേരിയിലെ 556 കുടിലുകളിലായി 3,000ത്തോളം പേരാണ് താമസിക്കുന്നത്. ചേരി മറച്ചത് നിക്ഷേപ സംഗമത്തിന് വേണ്ടിയാണെന്ന വിമര്‍ശനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ തള്ളിയെങ്കിലും പച്ചമറ വിദേശികളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് പറയുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ മടികാണിച്ചുമില്ല.

Other News in this category4malayalees Recommends