വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണോ എന്ന് വ്യക്തമാക്കണമെന്ന് സര്‍ക്കാരിന് പോള്‍ ആന്റണിയുടെ കത്ത് ; രാജിക്കത്ത് നല്‍കിയതായും സൂചന

A system error occurred.

വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണോ എന്ന് വ്യക്തമാക്കണമെന്ന് സര്‍ക്കാരിന് പോള്‍ ആന്റണിയുടെ കത്ത് ; രാജിക്കത്ത് നല്‍കിയതായും സൂചന
ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് കത്ത് നല്‍കി. വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ബന്ധുനിയമന കേസില്‍ തന്നെ പ്രതിയാക്കിയ സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് ഉപദേശിക്കണം. ഉചിതമായ ഏത് നടപടിയും നിര്‍ദേശിക്കാം. തനിക്കെതിരായ എഫ്‌ഐആറിന്റെ കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും പോള്‍ ആന്റണി കത്തില്‍ പറയുന്നു. പോള്‍ ആന്റണി രാജിക്കത്ത് നല്‍കിയതായി സൂചനയുണ്ട്.ചൊവ്വാഴ്ച വൈകീട്ടാണ് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. പ്രതിയായതിനാല്‍ വ്യവസായ സെക്രട്ടറി സ്ഥാനത്തു തുടരുന്നതു ധാര്‍മികമായി ശരിയല്ലെന്നും താന്‍ തുടരണമോയെന്നു സര്‍ക്കാരാണു വ്യക്തമാക്കേണ്ടതെന്നുമാണ് പോള്‍ ആന്റണി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കത്ത് ചീഫ് സെക്രട്ടറി, വ്യവസായ മന്ത്രി എ.സി. മൊയ്തീന് കൈമാറുകയായിരുന്നു. മന്ത്രി ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്നു തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

ഇ.പി. ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പോള്‍ ആന്റണി മൂന്നാം പ്രതിയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. സ്ഥാനത്തു തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസമാണു പോള്‍ ആന്റണി ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയത്. അതേസമയം, അന്തിമതീരുമാനം സര്‍ക്കാരാണ് എടുക്കേണ്ടതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

Other News in this category4malayalees Recommends