തനിക്ക് റഷ്യയുമായി രഹസ്യ ഇടപാടൊന്നുമില്ല; പാര്‍ട്ടിയുടെ രഹസ്യ രേഖകള്‍ ചോര്‍ത്തിയത് റഷ്യയെന്ന് കരുതുന്നു ; എന്നാല്‍ തിരഞ്ഞെടുപ്പില്‍ പുടിന്‍ ഇടപെട്ടെന്ന റിപ്പോര്‍ട്ട് തെറ്റെന്നും ട്രംപ്

A system error occurred.

തനിക്ക് റഷ്യയുമായി രഹസ്യ ഇടപാടൊന്നുമില്ല; പാര്‍ട്ടിയുടെ രഹസ്യ രേഖകള്‍ ചോര്‍ത്തിയത് റഷ്യയെന്ന് കരുതുന്നു ; എന്നാല്‍ തിരഞ്ഞെടുപ്പില്‍ പുടിന്‍ ഇടപെട്ടെന്ന റിപ്പോര്‍ട്ട് തെറ്റെന്നും ട്രംപ്
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രഹസ്യരേഖകള്‍ ചോര്‍ത്തിയത് റഷ്യയാണെന്ന് കരുതുന്നുവെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ ഇതാദ്യമായാണ് ട്രംപ് സമ്മതിക്കുന്നത്. എന്നാല്‍ റഷ്യ യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് ട്രംപ് ആവര്‍ത്തിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് തന്നെ ഇഷ്ടമായെങ്കില്‍ അതൊരു മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി നടത്തിയ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അതേസമയം ചൈനയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച ട്രംപ് യുഎസിലെ 22 മില്യണ്‍ അക്കൗണ്ടുകള്‍ ചൈന ഹാക്ക് ചെയ്‌തെന്ന് ആരോപിച്ചു. റഷ്യയും ചൈനയും ഉള്‍പ്പെടെ എല്ലാവരും യുഎസിനെയാണ് ഹാക്ക് ചെയ്യുന്നത്. ഇത്തരം ഹാക്കിങ്ങുകള്‍ തടയാന്‍ വേണ്ട നടപടി സ്വീകരിക്കും. യുഎസ് സമ്പദ്‌വ്യവസ്ഥയുടെ നേട്ടം സ്വന്തമാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈനയെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ പലതും വ്യാജ വാര്‍ത്തകളാണെന്നും കുറ്റപ്പെടുത്തി. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെ പോരാടാന്‍ യുഎസിനെ റഷ്യയ്ക്ക് സഹായിക്കാന്‍ സാധിക്കും. റഷ്യയുമായി തനിക്ക് യാതൊരു രഹസ്യഇടപാടും ഇല്ലെന്നും ട്രംപ് വ്യക്തമാക്കി. താന്‍ യുഎസ് ഭരിക്കുമ്പോള്‍ റഷ്യ കൂടുതല്‍ ബഹുമാനം നല്‍കുമെന്നും ട്രംപ് പറഞ്ഞു. തന്റെ കൗമാരക്കാരായ രണ്ടു മക്കളാണ് ട്രംപ് കമ്പനി ഇപ്പോള്‍ നോക്കിനടത്തുന്നത്. ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നോട് പങ്കുവയ്ക്കാറില്ല. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കും. തനിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഉന്നയിക്കുന്നു. അമേരിക്ക കണ്ട ഏറ്റവും വലിയ തൊഴില്‍ദാതാവാകുമെന്നും ട്രംപ് പറഞ്ഞു.

Other News in this category4malayalees Recommends