ഇന്ത്യന്‍ പതാകയുടെ രൂപത്തില്‍ ചവിട്ടികള്‍ വിറ്റ ആമസോണിന് സുഷമ നല്‍കിയ മുന്നറിയിപ്പ് ഫലം കണ്ടു ; സൈറ്റില്‍ നിന്ന് പരസ്യം നീക്കി

A system error occurred.

ഇന്ത്യന്‍ പതാകയുടെ രൂപത്തില്‍ ചവിട്ടികള്‍ വിറ്റ ആമസോണിന് സുഷമ നല്‍കിയ മുന്നറിയിപ്പ് ഫലം കണ്ടു ; സൈറ്റില്‍ നിന്ന് പരസ്യം നീക്കി
ഇന്ത്യന്‍ ദേശീയ പതാക രൂപത്തിലുള്ള ചവിട്ടികള്‍ വിറ്റ ആമസോണിന്റെ ദാര്‍ഷ്ട്യത്തിന് ഉചിത മറുപടി നല്‍കി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് .കാനഡയില്‍ ആമസോണ്‍ കമ്പനി ഇന്ത്യന്‍ ദേശീയപതാകയുടെ രൂപത്തിലുള്ള ചവിട്ടി വില്‍ക്കുന്നതിനെതിരെയായിരുന്നു സുഷമ സ്വരാജിന്റെ മുന്നറിയിപ്പ്. വില്‍പന തുടര്‍ന്നാല്‍ ആമസോണ്‍ ഉദ്യോഗസ്ഥരുടെ ഇന്ത്യയിലേക്കുള്ള വിസകള്‍ സര്‍ക്കാര്‍ റദ്ദുചെയ്യുമെന്നാണ് മന്ത്രി ട്വീറ്റ് ചെയ്തിരുന്നത്. ഇതേ തുടര്‍ന്ന് ബുധനാഴ്ച തന്നെ ആമസോണ്‍ ദേശീയപതാകയുടെ രൂപത്തിലുള്ള ചവിട്ടികള്‍ സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ആമസോണ്‍ തയ്യാറായിട്ടില്ല.

ആമസോണ്‍ ഉടനെ മാപ്പുപറയണം എന്ന് സുഷമ സ്വരാജ് ട്വിറ്ററില്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ ദേശീയപതാകയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ഉടനെ പിന്‍വലിക്കണം. ഇത് അനുസരിക്കാതിരുന്നാല്‍ ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ വിസ അനുവദിക്കില്ല,മാത്രമല്ല നേരത്തേ ഇഷ്യു ചെയ്ത വിസയും റദ്ദാക്കുമെന്നും സുഷമ വ്യക്തമാക്കിയിരുന്നു. കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷനോട് ആമസോണില്‍ നിന്നും വിശദീകരണം തേടാനും വിദേശകാര്യ മന്ത്രി നിര്‍ദേശിച്ചിരുന്നു.

കാനഡയില്‍ ആമസോണ്‍ ഇന്ത്യന്‍ പതാകയുടെ രൂപത്തിലുള്ള ചവിട്ടികള്‍ വില്‍ക്കുന്നത് ഒരു ട്വിറ്റര്‍ ഉപഭോക്താവ് സുഷമയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്നാണ് നടപടി.

Other News in this category4malayalees Recommends