നാലു ദിവസത്തെ തന്റെ സബ് ജയില്‍ വാസത്തെ കുറിച്ച് ധര്‍മ്മജന്‍ പറയുന്നതിങ്ങനെ...

A system error occurred.

നാലു ദിവസത്തെ തന്റെ സബ് ജയില്‍ വാസത്തെ കുറിച്ച് ധര്‍മ്മജന്‍ പറയുന്നതിങ്ങനെ...
കോമഡി പരിപാടികളിലൂടെ ധര്‍മജന്‍ ജനകീയനായി മാറി. സിനിമയിലൂടെ മികച്ച താരമായി വളരുകയുമാണ്.ധര്‍മജന് ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു കട്ടപ്പനയല്ലെ ഋത്വിക് റോഷന്‍. സിനിമാ മോഹങ്ങളെക്കുറിച്ചും താന്‍ പണ്ട് ജയിലില്‍ കിടന്നതിനെക്കുറിച്ചും റേഡിയോ മാംഗോ സ്‌പോട്ട് ലൈറ്റില്‍ ധര്‍മജന്‍ പങ്കുവക്കുന്നു.

ധര്‍മജന്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുന്നില്ലെങ്കില്‍ കേട്ടോളൂ. ധര്‍മജന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഞങ്ങളുടെ നാട്ടില്‍ കുടിവെള്ളക്ഷാമം വന്നിരുന്നു. അന്ന് ഒരു പാര്‍ട്ടിയുടെ യുവജനനേതാവായിരുന്ന സമയത്ത് വാട്ടര്‍ അതോറിറ്റി തല്ലിപ്പൊളിച്ചതിന്റെ പേരില്‍ മൂന്നുനാലു ദിവസം എറണാകുളം സബ് ജയിലില്‍ കിടന്നിട്ടുണ്ട്.തല്ലാനൊന്നും വന്നില്ല എന്നാലും പൊലീസുകാര്‍ പേടിപ്പിക്കാനൊക്കെ വന്നു. ജയിലില്‍ വന്ന ദിവസം മട്ടന്‍ കറിയായിരുന്നു. അന്ന് അവിടെ ഒരു പോക്കറ്റടിക്കാരന്‍ കിടപ്പുണ്ടായിരുന്നു. വന്നു ചാടിയപ്പോ തന്നെ നിനക്കൊക്കെ മട്ടന്‍ കറിയാണല്ലോ എന്നു പറഞ്ഞു. നാലുദിവസം കഴിഞ്ഞ് ഞങ്ങള്‍ക്ക് ജാമ്യംകിട്ടി. അതിന് ശേഷം കുടിവെള്ളമൊക്കെ കിട്ടാന്‍ തുടങ്ങി,ധര്‍മ്മജന്‍ പറയുന്നു.

Other News in this category4malayalees Recommends