മലയാളത്തില്‍ നിവിന്‍ ഒന്നരക്കോടി പ്രതിഫലം വാങ്ങുമ്പോള്‍ തമിഴകത്ത് നിന്ന്‌ ആറ് കോടി !!

A system error occurred.

മലയാളത്തില്‍ നിവിന്‍ ഒന്നരക്കോടി പ്രതിഫലം വാങ്ങുമ്പോള്‍ തമിഴകത്ത് നിന്ന്‌ ആറ് കോടി !!
നിവിന്‍ പോളി അഭിനയിക്കുന്ന സിനിമകള്‍ വന്‍ വിജയമാകുന്നു.പ്രേമവും ആക്ഷന്‍ ഹീറോ ബിജുവും പോലെ നിരവധി ഹിറ്റുകള്‍ .വന്‍ ബിസിനസാണ് ഇന്ത്യയിലും വിദേശത്തും നടക്കുന്നത്. നിവിന്‍ അഭിനയിക്കുന്ന മിക്ക ചിത്രങ്ങളും ലാഭം കൊയ്യുന്നതോടെ താരത്തിന്റെ ഡേറ്റ് കിട്ടാന്‍ തിരക്കു കൂട്ടുകയാണ് പലരും.പ്രതിഫലത്തിലും നിവിന്‍ കുതിക്കുകയാണ് എന്നാണ് സൂചന. മലയാളത്തില്‍ ഒന്നരക്കോടി രൂപയാണ് നിവിന്‍ പോളി കൈപ്പറ്റുന്ന പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴില്‍ നിവിന്‍ ആറ് കോടി രൂപ വരെ പ്രതിഫലം പറ്റുന്നതായും വിവരം.

പ്രതിഫലക്കാര്യത്തില്‍ മലയാളത്തില്‍ പൃഥ്വിരാജിനൊപ്പമാണ് ഇപ്പോള്‍ നിവിന്‍ എത്തിയിരിക്കുന്നത്. പൃഥ്വിയും ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി മലയാളത്തില്‍ കൈപ്പറ്റുന്നതെന്നാണ് വിവരം.

ഈ വര്‍ഷം തെന്നിന്ത്യയിലെ താരറാണിമാരായ നയന്‍താരയും തൃഷയും ഓരോ മലയാള ചിത്രങ്ങള്‍ ചെയ്യുന്നുണ്ട്. ആ രണ്ട് സിനിമകളിലെയും നായകന്‍ നിവിന്‍ പോളിയാണെന്നതാണ് റിപ്പോര്‍ട്ട് .മലയാളത്തിലെ നടിമാരില്‍ നയന്‍താര ഒരു കോടി പ്രതിഫലം പറ്റുന്നു.രണ്ടാം സ്ഥാനത്താണ് മഞ്ജുവാര്യര്‍ .തമിഴില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നയന്‍സ് മലയാളത്തില്‍ വിട്ടുവീഴ്ച ചയ്യാറുണ്ട് .

Other News in this category4malayalees Recommends