പോള്‍ ആന്റണിയുടെ രാജി വാര്‍ത്ത നിഷേധിച്ച് സര്‍ക്കാര്‍ ; വിജിലന്‍സ് കേസില്‍ പ്രതിയായത് കൊണ്ട് രാജിവയ്‌ക്കേണ്ടതില്ലെന്ന് വ്യവസായ മന്ത്രി

A system error occurred.

പോള്‍ ആന്റണിയുടെ രാജി വാര്‍ത്ത നിഷേധിച്ച് സര്‍ക്കാര്‍ ; വിജിലന്‍സ് കേസില്‍ പ്രതിയായത് കൊണ്ട് രാജിവയ്‌ക്കേണ്ടതില്ലെന്ന് വ്യവസായ മന്ത്രി
മുന്‍മന്ത്രി ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ രാജി സന്നദ്ധ അറിയിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി സര്‍ക്കാരിന് കത്തെഴുതിയെന്ന വാര്‍ത്ത തള്ളി സര്‍ക്കാര്‍.അത്തരത്തില്‍ കത്തു ലഭിച്ചിട്ടില്ല.വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്.ചീഫ് സെക്രട്ടറിക്ക് അങ്ങനെ കത്ത് കിട്ടിയോ എന്നറിയില്ല.വിജിലന്‍സ് കേസില്‍ പ്രതിയായത് കൊണ്ട് ആരും രാജിവെക്കേണ്ടതില്ലെന്ന് വ്യവസായ മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു.പോള്‍ ആന്റണിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റാന്‍ ഉദ്ദേശമില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ തൃപ്തനാണ്. വിജിലന്‍സ് ഇപ്പോള്‍ പ്രതിചേര്‍ത്തിട്ടേ ഉള്ളൂ. കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ല. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് വ്യക്തമായാല്‍ അപ്പോള്‍ ആവശ്യമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

തനിക്കെതിരെ ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണമോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പോള്‍ ആന്റണി വ്യവസായ മന്ത്രി എസി മൊയ്തീന് കത്ത് നല്‍കിയെന്നായിരുന്നു വാര്‍ത്ത. വ്യവസാവകുപ്പ് തനിക്ക് കൈമാറിയ കത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണെന്ന് ചീഫ് സെക്രട്ടറി പ്രതികരിച്ചുമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

Other News in this category4malayalees Recommends