ശബരിമല ദര്‍ശനത്തിന് വേഷം മാറി തൃപ്തി ദേശായി എത്തും ; ഇന്ന് തലസ്ഥാനത്തെത്തുമെന്ന് സൂചന ; ഡിജിപി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

A system error occurred.

ശബരിമല ദര്‍ശനത്തിന് വേഷം മാറി തൃപ്തി ദേശായി എത്തും ; ഇന്ന് തലസ്ഥാനത്തെത്തുമെന്ന് സൂചന ; ഡിജിപി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കേരളത്തിലെത്തുന്നുവെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചു.വിമാനമാര്‍ഗ്ഗം തൃപ്തി ഇന്ന് കേരളത്തിലെത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ എത്തുന്ന തൃപ്തി നാളെ ശബരിമലയിലേക്ക് തിരിക്കുമെന്നാണ് സൂചന.ചില യുവതികളും ഇവര്‍ക്കൊപ്പം ഉണ്ടാകുമെന്നും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.

തൃപ്തിയെ തടയുമെന്ന് ഒരു വിഭാഗം ഹൈന്ദവ സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.തൃപ്തി ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവാദമില്ലെന്ന് ദേവസ്വം മന്ത്രിയും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിരുന്നു.യുവതിയായ തൃപ്തി ശബരിമലയിലേക്ക് പോയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകും.പമ്പ,സന്നിധാനം പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

വേഷം മാറി ദര്‍ശനം നടത്താന്‍ തൃപ്തിയെത്തുമെന്നാണ് വാര്‍ത്തകള്‍.ഇതു തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

കേരളത്തിലെത്തുന്ന തൃപ്തിയെ പോലീസിന് തടയാന്‍ നിയമപരമായി അവകാശമില്ല.ശബരിമലയിലേക്ക് ഇവര്‍ പോകുന്നത് തടയാന്‍ പമ്പയില്‍ ശ്രമിക്കും.അനുരഞ്ജന ചര്‍ച്ചകളും നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട് .

Other News in this category4malayalees Recommends