യുകെയ്ക്ക് വീണ്ടും തലവേദന.....കലൈസിലെ ജംഗിള്‍ ക്യാമ്പിലേക്ക് യുകെയെ ലക്ഷ്യമിട്ട് വീണ്ടും അഭയാര്‍ത്ഥികളെത്തുന്നു; ഒക്ടോബറില്‍ ക്യാമ്പ് പൂര്‍ണമായും ഒഴിപ്പിച്ചതിന് ശേഷമുള്ള കുടിയേറ്റം; അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിച്ചില്ലെങ്കില്‍ നുഴഞ്ഞ് കയറ്റമുറപ്പ്

A system error occurred.

യുകെയ്ക്ക് വീണ്ടും തലവേദന.....കലൈസിലെ ജംഗിള്‍ ക്യാമ്പിലേക്ക് യുകെയെ ലക്ഷ്യമിട്ട് വീണ്ടും അഭയാര്‍ത്ഥികളെത്തുന്നു; ഒക്ടോബറില്‍ ക്യാമ്പ് പൂര്‍ണമായും ഒഴിപ്പിച്ചതിന് ശേഷമുള്ള കുടിയേറ്റം; അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിച്ചില്ലെങ്കില്‍  നുഴഞ്ഞ് കയറ്റമുറപ്പ്
യുകെയിലേക്ക് കുടിയേറാന്‍ തക്കം പാര്‍ത്തിരുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ തമ്പടിച്ചിരുന്നതും ഫ്രാന്‍സില്‍ നിലകൊണ്ടിരുന്നതുമായി കലൈസിലെ ജംഗിള്‍ ക്യാമ്പ് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ണമായും ഒഴിപ്പിച്ചിരുന്നു. അതോടെ ഇവിടെ നിന്നുമുള്ള അഭയാര്‍ത്ഥി ഭീഷണി പൂര്‍ണമായും ഇല്ലാതായെന്ന് ബ്രിട്ടന്‍ ആശ്വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത്തരത്തില്‍ ആശ്വസിക്കാന്‍ വരട്ടെയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത് കുടിയൊഴിപ്പിക്കപ്പെട്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇവിടേക്ക് വീണ്ടും അഭയാര്‍ത്ഥികള്‍ എത്തിത്തുടങ്ങിയെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

യുകെയെ ലക്ഷ്യമിട്ടുള്ള അഭയാര്‍ത്ഥികള്‍ വീണ്ടും എളുപ്പമാര്‍ഗമെന്ന നിലയില്‍ കലൈസിലേക്ക് എത്തിത്തുടങ്ങിയെന്നു അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ബ്രിട്ടീഷ് ലോറി ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞ രാത്രി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള അഭയാര്‍ത്ഥികളുടെ സംഘങ്ങളെ കലൈസ് പോര്‍ട്ടിനും ലോറി പാര്‍ക്കുകള്‍ക്കും സമീപം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഇവരുടെ കലൈസിലെ സാമീപ്യം യുകെയെ സംബന്ധിച്ചിടത്തോളം പുതിയ അതിര്‍ത്തി പ്രതിന്ധികള്‍ക്ക് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ഇത്തരത്തില്‍ അഭയാര്‍ത്ഥികള്‍ വീണ്ടുമെത്തിയത് മനുഷ്യക്കടത്ത് സംഘങ്ങളുടെ പ്രവര്‍ത്തനം വീണ്ടും ഇവിടെ സജീവമാകാന്‍ ഇടയാക്കുമെന്നാണ് ചാനലിന് ഇരുവശത്തുമുള്ള ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും ഒഫീഷ്യലുകള്‍ ആശങ്കപ്പെടുന്നത്.

അഭയാര്‍ത്ഥികള്‍ വീണ്ടുമെത്തിയ സാഹചര്യത്തില്‍ അതിര്‍ത്തി സുരക്ഷാമാര്‍ഗങ്ങള്‍ വീണ്ടും കര്‍ക്കശമാക്കിയില്ലെങ്കില്‍ അഭയാര്‍ത്ഥികള്‍ വീണ്ടും കൂട്ടത്തോടെ യുകെയിലേക്കെത്തുന്നതിനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നെതന്നാണ് റോഡ് ഹൗലേജ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവായ റിച്ചാര്‍ഡ് ബേണെറ്റ് മുന്നറിയിപ്പേകുന്നത്. ഇതിനെ തുടര്‍ന്ന് യുകെയിലേക്ക് ദിനം പ്രതി അഭയാര്‍ത്ഥികള്‍ കടന്ന് കയറുന്ന അവസ്ഥയാണ് സംജാതമാകാന്‍ പോകുന്നെതെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. ഈ ഒരു സാഹചര്യത്തില്‍ കലൈസിലെ ജനതയെയും ഡ്രൈവര്‍മാരെയും സംരക്ഷിക്കുന്നതിനായി ഫ്രഞ്ച് മിലിട്ടറിയെ വിന്യസിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.

ഒക്ടോബറില്‍ കലൈസിലെ ജംഗിള്‍ ക്യാമ്പ് പൂര്‍ണമായും ഒഴിപ്പിക്കുമ്പോള്‍ ഇവിടെ 10,000ത്തോളം അഭയാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. ഈ പ്രദേശത്തെ അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ബ്രിട്ടന്‍ അപ്പോള്‍ 36 മില്യണ്‍ പൗണ്ട് ചെലവഴിക്കുകയും ചെയ്തിരുന്നു. നിലവില്‍ കലൈസില്‍ വീണ്ടും ആറ് അനൗപചാരിക അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഉയര്‍ന്ന് വന്നുവെന്നാണ് ഏറ്റവും പുതിയ സൂചനകള്‍. ഇതിന് പുറമെ ഡന്‍കിര്‍കിന് സമീപത്തെ ഗ്രാന്‍ഡെ -സിന്‍തെയിലെ ഔദ്യോഗികമായ അഭയാര്‍ത്ഥി ക്യാമ്പുമുണ്ട്. ഇവിടെ നിന്നുമുള്ള അഭയാര്‍ത്ഥികളെ ബ്രിട്ടനിലേക്കെത്തിക്കാനായി മനുഷ്യക്കടത്തുകാര്‍ ആളൊന്നുക്ക് 112 പൗണ്ടാണ് ചാര്‍ജായി വാങ്ങുന്നതെന്ന് നാഷണല്‍ ക്രൈം ഏജന്‍സി പറയുന്നു. എന്നാല്‍ ഉറപ്പായും ബ്രിട്ടനിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തുള്ള കടത്തിന് 6900 പൗണ്ട് വാങ്ങുന്ന മനുഷ്യക്കടത്ത് സംഘങ്ങളുമുണ്ട്.

Other News in this category4malayalees Recommends