ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു പാകിസ്താന്റെ വിദേശ നയമെന്താണെന്ന് തീരുമാനിക്കേണ്ടത് അവരാണ്. അവര്‍ തന്നെയാണ് വിദേശ നയത്തെ കുറിച്ച് പ്രതികരിക്കേണ്ടതെന്നും പട്ടേല്‍ വ്യക്തമാക്കി. ഇറാന്‍ പ്രസിഡന്റിന്റെ പാകിസ്താന്‍ സന്ദര്‍ശനത്തെ സംബന്ധിച്ച ചോദ്യത്തോടായിരുന്നു വേദാന്ത പട്ടേലിന്റെ മറുപടി. നേരത്തെ ഇറാന്‍ പ്രസിഡന്റിന്റെ സന്ദര്‍ശന വേളയില്‍ പാകിസ്താന്‍ ഇറാനുമായി എട്ട് ഉഭയകക്ഷി കരാറുകളില്‍ ഒപ്പിട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ പത്തു ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാം നടത്താനും തീരുമാനിച്ചിരുന്നു.  

Top Story

Latest News

'മൂപ്പര് ആട്ടിന്‍കുട്ടിയെപോലെ നടക്കും,പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാല്‍ പുലിയാ'; ഷാരൂഖിനോട് ഹരീഷ്‌പേരടി

മോഹന്‍ലാലിന്റെ 'സിന്ദാ ബന്ദാ' ഡാന്‍സും അതിന് ഷാരൂഖ് ഖാന്റെ പ്രശംസയും ഇപ്പോഴും ചര്‍ച്ചാ വിഷയമായി തുടരുകയാണ്. എസ്ആര്‍കെയുടെ പോസ്റ്റ് നിരവധി ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ പോസ്റ്റില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. 'എന്റെ ഷാരൂഖ് ഖാന്‍ സാര്‍, നിങ്ങള്‍ക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു. ജീവിതത്തില്‍ മൂപ്പര് ഒരു ആട്ടിന്‍കുട്ടിയെപോലെ നടക്കും. ആരുപറഞ്ഞാലും അനുസരിക്കും. പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാല്‍ പിന്നെ പൂലിയാണ്. ഡാന്‍സും സിനിമയും മാത്രമല്ല, രണ്ട് മണിക്കൂറില്‍ അധികമുള്ള കാവാലം സാറിന്റെ സംസ്‌കൃത നാടകം നിന്ന നില്‍പ്പില്‍ ഒരു അക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യന്‍. ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്‌സ്പീരിയന്‍സുമില്ലാത്ത ഒരു അഭിനേതാവ് മൂപ്പരെ മുന്നില്‍ വന്ന് നിന്നാല്‍ അയാളോട് നിങ്ങളാണ് വലിയവന്‍ എനിക്കൊന്നുമറിയില്ലാ എന്ന് രീതിയില്‍ പെരുമാറി അയാളെ പ്രോല്‍സാഹിപ്പിക്കും. ഞാന്‍ അറിഞ്ഞ ലാലേട്ടനെ കുറിച്ച് ഒരു സത്യം നിങ്ങളോട് തുറന്ന് പറയട്ടെ, മൂപ്പര്‍ക്ക് ആരെയും ഒന്നിനെയും പേടിയില്ല. ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂര്‍ണനായ കലാകാരനാക്കുന്നത്. അതുകൊണ്ട് തന്നെ അയാളില്‍ നിന്ന് അത്ഭുതങ്ങള്‍ എപ്പോഴും പ്രതീക്ഷിക്കാം, വാഴ്ത്തുക്കള്‍ ലാലേട്ടാ,' ഹരീഷ് പേരടി കുറിച്ചു. കഴിഞ്ഞ ദിവസം വനിത അവാര്‍ഡ്‌സുമായി ബന്ധപ്പെട്ട് നടന്ന പിരപാടിയിലാണ് മോഹന്‍ലാല്‍ പെര്‍ഫോമന്‍സ് കൊണ്ട് കയ്യടി വാങ്ങിയത് . അടുത്ത മാസം 64 തികയുന്ന ഒരു മനുഷ്യനാണോ ചെറുപ്പക്കാരനെ പോലെ ഇങ്ങനെ ഡാന്‍സ് ചെയ്യുന്നത് എന്നായിരുന്നു പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ ചോദിച്ചത്. പിന്നാലെ കിംഗ് ഖാനും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ മോഹന്‍ലാലിന് നന്ദി

Specials

Spiritual

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ്

More »

Association

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു
2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »