പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും സംസാരിച്ചു പരിഹരിക്കണം ; യുഎസ് ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല ; നിലപാട് അറിയിച്ച് അമേരിക്ക

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംഭാഷണങ്ങളിലൂടെ രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അമേരിക്ക. തീവ്രവാദികളെ വകവരുത്തുന്നതിനായി അതിര്‍ത്തി കടക്കാന്‍ മടിക്കില്ലെന്ന ഇന്ത്യന്‍ നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം. അമേരിക്ക ഈ പ്രശ്‌നത്തില്‍ ഇടപെടുന്നില്ല, എന്നാല്‍ പ്രശ്‌നങ്ങളുടെ തീവ്രത കുറയ്ക്കാനും സംഭാഷണത്തിലൂടെ പരിഹാരം കണ്ടെത്താനും ഇന്ത്യയേയും പാക്കിസ്ഥാനേയും ഞങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കുന്നു, യുഎസ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. സിഖ് വിഘടനവാദി നേതാവ് ഗുര്‍പട്വന്ത് സിങ് പന്നുനെ അമേരിക്കന്‍ മണ്ണില്‍ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ പേരില്‍ ഇന്ത്യയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. അതേ കുറിച്ച് തുറന്നു സംസാരിക്കാനാവില്ലെന്നായിരുന്നു മില്ലറുടെ മറുപടി. ഉത്തരാഖണ്ഡില്‍ റാലിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് തീവ്രവാദം കാരണമുണ്ടാകുന്ന വേദനകള്‍ സഹിക്കാന്‍ പുതിയ ഇന്ത്യ തയ്യാറാവില്ലെന്നും ഇത്തരത്തില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നവരെ ഇന്ത്യ ഒരുപാഠം പഠിപ്പിക്കുമെന്നും മോദി പ്രസ്താവിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും തീവ്രവാദ ആക്രമണത്തിനെതിരെ ഇന്ത്യ നിശബ്ദമായിരിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചിരുന്നു. ,ആവശ്യമെങ്കില്‍ അതിര്‍ത്തി കടന്നും ആക്രമിക്കും. ഒരാളെപ്പോലും വെറുതെ വിടില്ല, ഇന്ത്യയ്ക്കകത്തുവെച്ചുതന്നെ അവരെ വകവരുത്തും വേണ്ടിവന്നാല്‍ പുറത്തുവച്ചും, എന്നായിരുന്നു രാജ്‌നാഥ്‌സിങ്ങിന്റെ പ്രതികരണം.  

Top Story

Latest News

സല്‍മാന്‍ ഖാന്റെ വീടാക്രമണത്തിന് പിന്നാലെ ഷാരുഖ് ഖാനും കനത്ത സുരക്ഷ

സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയും വര്‍ദ്ധിപ്പിച്ചു. ഐപിഎലില്‍ തന്റെ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കാന്‍ കൊല്‍ക്കത്തിയില്‍ എത്തിയ താരം കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇന്നലെ രാത്രി മുംബൈയിലേക്ക് മടങ്ങിയത്. സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവെപ്പ് നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുന്നതിനാലാണ് മുംബൈയില്‍ താമസമാക്കിയിരിക്കുന്ന മറ്റു താരങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരത്തില്‍ സ്വന്തം ടീം ആയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രകടനം കാണാന്‍ ഷാരൂഖ് ഖാന്‍ മൈതാനത്തെത്തിയിരുന്നു. രാജസ്ഥാന്‍ റോയല്‍സ് എതിരാളികളായെത്തിയ കളിയില്‍ കൊല്‍ക്കത്തയ്ക്ക് വിജയിക്കാനായില്ല. കണ്ണീരണിഞ്ഞു വികാരഭരിതനായി നില്‍ക്കുന്ന ഷാരുഖാന്റെ വീഡിയോ പെട്ടന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരുന്നു.  

Specials

Spiritual

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ്

More »

Association

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു
ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »



Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത്? മകന്‍ അര്‍ഹാനോട് മലൈക; പോഡ്കാസ്റ്റ് വിവാദത്തില്‍
മകന്‍ അര്‍ഹാന്‍ ഖാന്റ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിച്ച മലൈക അറോറയ്ക്ക് കടുത്ത വിമര്‍ശനം. അര്‍ഹാന്റെ ഡമ്പ് ബിരിയാണി എന്ന പോഡ്കാസ്റ്റ് ഷോയിലാണ് മലൈക എത്തിയത്. ഷോയുടെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലൈക മകനായ അര്‍ഹാനോട്

More »

Automotive

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്‍പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്‍പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ

More »

Health

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ

More »

Women

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്. ഇതിന്റെ

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും

More »

Sports

ജര്‍മ്മന്‍ ജഴ്‌സിയില്‍ നാസി ചിഹ്നം; കയ്യോടെ പിന്‍വലിച്ച് അഡിഡാസ്

യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന് തയ്യാറാക്കി നല്‍കിയ ജഴ്‌സി വിവാദത്തിലായി. ജഴ്‌സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ്

More »

അബ്ദുല്‍ റഹീമിന്റെ സംഭവം അറിഞ്ഞിരുന്നില്ല, സിനിമയാക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല; ബോബി ചെമ്മണ്ണൂരിനോട് പ്രതികരിച്ച് ബ്ലെസി

അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ താന്‍ സമ്മതിച്ചുവെന്ന ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ തള്ളി സംവിധായകന്‍ ബ്ലെസി. കഴിഞ്ഞ ദിവസം പ്രസ് കോണ്‍ഫറന്‍സിലാണ് ബോബി

എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത്? മകന്‍ അര്‍ഹാനോട് മലൈക; പോഡ്കാസ്റ്റ് വിവാദത്തില്‍

മകന്‍ അര്‍ഹാന്‍ ഖാന്റ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിച്ച മലൈക അറോറയ്ക്ക് കടുത്ത വിമര്‍ശനം. അര്‍ഹാന്റെ ഡമ്പ് ബിരിയാണി എന്ന പോഡ്കാസ്റ്റ് ഷോയിലാണ് മലൈക എത്തിയത്. ഷോയുടെ പ്രമോ

സല്‍മാന്‍ ഖാന്റെ വീടാക്രമണത്തിന് പിന്നാലെ ഷാരുഖ് ഖാനും കനത്ത സുരക്ഷ

സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ്

അന്നത്തെ സംഭവത്തിന് ശേഷം ഏകദേശം ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാന്‍ പോലും ധൈര്യമുണ്ടായില്ല: വിദ്യ ബാലന്‍

കരിയറിലുടനീളം മികച്ച വേഷങ്ങള്‍ ചെയ്ത താരമാണ് വിദ്യ ബാലന്‍. ബോളിവുഡിന് പുറമെ മലയാളത്തിലും താരം മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. കാര്‍ത്തിക് ആര്യന്‍ തൃപ്തി ദിമ്രി എന്നിവര്‍

പൃഥ്വിരാജുമായുള്ള ആ സിനിമ നടക്കാതെ പോയതിന് കാരണമുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്ന സിനിമയെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക

ബ്ലെസിയുമായി സംസാരിച്ചു, അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാകുന്നു; പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍

18 വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിഞ്ഞ അബ്ദുള്‍ റഹീമിന്റെ ജീവിതം ഇനി സ്‌ക്രീനിലേക്ക്. സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ

എനിക്ക് ഒരുപാട് സ്‌നേഹം ലഭിക്കാന്‍ കാരണമായ ഒരു സിനിമയായിരുന്നു അത്: ടൊവിനോ തോമസ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. സഹനടനായും വില്ലനായും സിനിമയിലേക്കെത്തിയ ടൊവിനോ ചുരുങ്ങിയ കാലംകൊണ്ടാണ് മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്തത്. 7th

തുടര്‍ച്ചയായി 3 കോടിക്ക് മുകളില്‍ കളക്ഷന്‍, 50 കോടിയില്‍ 'ആവേശം'

തിയേറ്ററില്‍ 'ആവേശ'ത്തിരയിളക്കി ഫഹദ് ഫാസില്‍. രംഗണ്ണന്റെ വൈബ് കേരളത്തിലാകെ തരംഗമായിരിക്കുകയാണ്. ഏപ്രില്‍ 11ന് റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസത്തിനുള്ളില്‍ 50 കോടി ക്ലബ്ബില്‍



Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ