ഡാളസ് വലിയ പള്ളി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടി

ഡാളസ് വലിയ പള്ളി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടി
ഡാളസ്: ഡാളസ് റീജിയന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട രണ്ടാമത് പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ദീയാനോസിയോസ് വട്ടശേരില്‍ മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഡാളസ് വലിയപള്ളി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.


പുരുഷ വിഭാഗത്തില്‍ ബിനു പുന്നൂസ്, പുരുഷ ഡബിള്‍സില്‍ കുര്യാക്കോസ് വെട്ടിചിറയില്‍, കെ.എം. തോമസ് എന്നിവരും വനിതാ വിഭാഗത്തില്‍ നിഷാ ഏബ്രഹാം, സുനി ഏബ്രഹാം എന്നിവരും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ഷെറിന്‍ റെജി, പ്രീതി സജി എന്നിവരും, മിക്‌സഡ് വിഭാഗത്തില്‍ മോഹന്‍ ചെറിയാന്‍, നിഷ ഏബ്രഹാം എന്നിവര്‍ റണ്ണേഴ്‌സ് കപ്പും നേടി.


ട്രോഫികള്‍ അഭിവന്ദ്യ ഡോ. മത്യാസ് മാര്‍ സേവേറിയോസ് തിരുമേനിയില്‍ നിന്നും ഏറ്റുവാങ്ങി.


Other News in this category4malayalees Recommends