ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലിത്തായ്ക്കും, ഡോ. ജോര്‍ജ്ജ് പോളിനും സ്വീകരണം നല്‍കി

ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലിത്തായ്ക്കും, ഡോ. ജോര്‍ജ്ജ് പോളിനും സ്വീകരണം നല്‍കി
കുവൈറ്റ് : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും, ചെന്നൈകോട്ടയം ഭദ്രാസനങ്ങളുടെ ചുമതലക്കാരനുമായ ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്താ, അത്മായ ട്രസ്റ്റി ഡോ. ജോര്‍ജ്ജ് പോള്‍ എന്നിവര്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്നു.

സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാളിനു മുഖ്യാതിഥികളായി കുവൈറ്റില്‍ എത്തിച്ചേര്‍ന്ന മെത്രാപ്പോലീത്തായെയും, അത്മായ ട്രസ്റ്റിയെയും, ഇടവക വികാരി ഫാ. ജേക്കബ് തോമസ്, സഹവികാരി ഫാ. ജിജു ജോര്‍ജ്ജ്, സെന്റ് ബേസില്‍ ഇടവക വികാരി ഫാ. ഷാജി ജോഷ്വാ, ഇടവക ഭരണസമിതിയംഗങ്ങള്‍, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് കുവൈറ്റ് വിമാനത്താവളത്തില്‍ സ്വീകരിച്ചു.

Other News in this category4malayalees Recommends