യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ റെക്‌സ് ടില്ലേര്‍സന്റെ കസേര തെറിപ്പിക്കുമെന്ന് ട്രംപ്; പകരം സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോയെ നിയമിക്കും; സിഐഎയുടെ തലപ്പത്ത് ഗിന ഹാസ്‌പെലിനെ അവരോധിക്കും ; ട്രംപ് കാബിനറ്റിലെ ഏറ്റവും വലിയ അഴിച്ച് പണി

യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ റെക്‌സ് ടില്ലേര്‍സന്റെ കസേര തെറിപ്പിക്കുമെന്ന് ട്രംപ്; പകരം സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോയെ നിയമിക്കും; സിഐഎയുടെ തലപ്പത്ത് ഗിന ഹാസ്‌പെലിനെ അവരോധിക്കും ; ട്രംപ് കാബിനറ്റിലെ ഏറ്റവും വലിയ അഴിച്ച് പണി
യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ റെക്‌സ് ടില്ലേര്‍സനെ താന്‍ തല്‍സ്ഥാനത്ത് നിന്ന് മാറ്റുമെന്നും പകരം സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ മൈക്ക് പോംപിയോയെ നിയമിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് പ്രഖ്യാപിച്ചു. സിഐഎയുടെ പുതിയ ഡയറക്ടറായി ഗിന ഹാസ്‌പെലിനെ നിയമിക്കുമെന്നും ട്രംപ് പറയുന്നു. ട്രംപ് തന്റെ കാബിനറ്റില്‍ കഴിഞ്ഞ ഒക്ടോബറിന് ശേഷം വരുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അഴിച്ച് പണിയാണിത്.

എക്‌സോന്‍ മൊബിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പദവിയില്‍ നിന്നുമാണ് ടില്ലേര്‍സന്‍ എന്ന 65 കാരന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദിവിയിലെത്തിയിരുന്നത്.പുതിയ വാര്‍ത്തയെ തുടര്‍ന്ന് യുഎസ് സ്റ്റോക്ക് എക്‌സേഞ്ച് നേടിയിരിക്കുന്ന നേട്ടങ്ങളെല്ലാം കൈവിട്ട് പോകാന്‍ സാധ്യതയേറെയാണ്. ഇതിന് പുറമെ ഡോളറിന്റെ വിലയും ഇടിഞ്ഞ് താഴുമെന്നുള്ള ആശങ്ക ശക്തമാണ്. നിലവില്‍ യൂറോയില്‍ നിന്നും മൂല്യത്തിന്റെ കാര്യത്തില്‍ കടുത്ത ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന ഡോളറിന്റെ നില ഇനിയും പരുങ്ങലിലാകുമെന്നാണ് സൂചന.

ടില്ലേര്‍സന്റെ നയതന്ത്രങ്ങളെ ട്രംപ് ഇതിന് മുമ്പ് പലവട്ടം വിമര്‍ശിക്കുകയും വിലകുറച്ച് കാണുകയും ചെയ്തിരുന്നു. ഉത്തരകൊറിയന്‍ നേതാവ് കിംഗ് ജോംഗ് ഉന്നുമായി താന്‍ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചപ്പോള്‍ അതിനെ വിമര്‍ശനാത്മകമായിട്ടായിരുന്നു ടില്ലേര്‍സനും ചെയ്തിരുന്നത്. ആഫ്രിക്കയില്‍ ഔദ്യോഗിക പര്യടനം നടത്തി വന്നിരുന്ന ടില്ലേര്‍സന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഞായറാഴ്ച യുഎസിലേക്ക് തിരിച്ചിരുന്നു. വാഷിംഗ്ടണില്‍ അത്യാവശ്യമായി ചില ജോലികള്‍ നിര്‍വഹിക്കേണ്ടതിനാലാണ് അദ്ദേഹം തന്റെ ആദ്യത്തെ ആഫ്രിക്കന്‍ സന്ദര്‍ശനം നേരത്തെ തീരുമാനിച്ച ഷെഡ്യൂളില്‍ നിന്നും വെട്ടിച്ചുരുക്കി മടങ്ങിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചിരുന്നു.

Other News in this category4malayalees Recommends