അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ സൗത്ത് ചൈന കടലിന് മുകളില്‍ കൂടി പറത്തിയതിനെതിരെ ചൈന ശക്തമായി രംഗത്ത്; ഷോലിന് മുകളിലൂടെ ചീറിപ്പറന്നത് ബി-52 ബോംബര്‍ വിമാനങ്ങള്‍;പരമാധികാരം സംരക്ഷിക്കുന്നതിന് അത്യാവശ്യമായ നീക്കള്‍ നടത്തുമെന്ന് ബീജിംഗ്

അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ സൗത്ത് ചൈന കടലിന് മുകളില്‍ കൂടി പറത്തിയതിനെതിരെ ചൈന ശക്തമായി രംഗത്ത്; ഷോലിന് മുകളിലൂടെ ചീറിപ്പറന്നത് ബി-52 ബോംബര്‍ വിമാനങ്ങള്‍;പരമാധികാരം സംരക്ഷിക്കുന്നതിന് അത്യാവശ്യമായ നീക്കള്‍ നടത്തുമെന്ന് ബീജിംഗ്
വിവാദപ്രദേശമായ സൗത്ത് ചൈന കടലിന് മുകളില്‍ കൂടി അമേരിക്ക ബി-52 ബോംബര്‍ വിമാനങ്ങള്‍ പറത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ചും മുന്നറിയിപ്പേകിയും ചൈന രംഗത്തെത്തി. ചൈനയുടെ അധീനത്വത്തിലുള്ള ഷോലിന് മുകളിലൂടെ യുദ്ധവിമാനം പറത്തിയ അമേരിക്കന്‍ നടപടിക്കെതിരെയാണ് ഇന്ന് ചൈന രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയും ചൈനയും ഈ പ്രദേശത്തിന്റെ പേരില്‍ വാഗ്വാദങ്ങളും സൈനിക ശക്തി പ്രദര്‍നങ്ങും വര്‍ധിച്ച് വരുന്നതിനിടെയാണ് യുഎസ് ഈ നീക്കം നടത്തിയിരിക്കുന്നതെന്നതും ഗൗരവമര്‍ഹിക്കുന്നു.

ഇവിടെ അമേരിക്കന്‍ സൈന്യത്തിന്റെ ശക്തിയും സാന്നിധ്യവും വര്‍ധിപ്പിക്കുന്നത് കടുത്ത പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായ ഹുവാ ചുനിംഗ് യുഎസിന് മുന്നറിയിപ്പേകിയിരിക്കുന്നത്. ഈ ഒരു പശ്ചാത്തലത്തില്‍ ചൈന അതിന്റെ പരമാധി കാരം സംരക്ഷിക്കുന്നതിന് അത്യാവശ്യമായ നീക്കങ്ങളെല്ലാം നടത്തുമെന്നും ബീജിംഗ് മുന്നറിയിപ്പേകുന്നു. യുഎസ് ഇവിടെ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും ഇവിടെയുള്ള ഒരൊറ്റ രാജ്യത്തി്‌ന്റെയും യുദ്ധക്കപ്പലുകളെ ചൈന ഭീഷണിപ്പെടുത്തുന്നില്ലെന്നും ബീജിംഗില്‍ വച്ച് റിപ്പോര്‍ട്ടര്‍മാരോട്‌സംസാരിക്കവെ ഹുവാ വിശദീകരിക്കുന്നു.

2012ല്‍ ചൈന ഫിലിപ്പീന്‍സില്‍ നിന്നും പിടിച്ചെടുത്ത സ്‌കാര്‍ബറോ ഷോലിന് മുകളിലൂടെയാണ് ഈ ആഴ്ച അമേരിക്കന്‍ വിമാനങ്ങള്‍ പറന്നിരുന്നത്. സൗത്ത് ചൈന കടലില്‍ ചൈന ഏകാധിപത്യമനോഭാവം നടത്തി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് യുഎസ് ഡിഫെന്‍സ് സെക്രട്ടറി ജിം മാറ്റിസ് കുറ്റപ്പെടുത്തി ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പാണ് യുഎസ് യുദ്ധ വിമാനങ്ങള്‍ ഇവിടെക്കൂടി ചീറിപ്പറന്നിരിക്കുന്നതെന്നത് ഗൗരവമര്‍ഹിക്കുന്ന കാര്യമായിട്ടാണ് ചൈന പരിഗണിക്കുന്നത്. തന്ത്രപ്രധാനവും സമ്പര്‍ സമൃദ്ധവുമായി സൗത്ത് ചൈന കടല്‍ പ്രദേശം പൂര്‍ണമായും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍ അയല്‍ രാജ്യങ്ങളായ ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, തായ് വാന്‍ തുടങ്ങിയവയും ഇതിന് മേല്‍ അധികാരം അവകാശപ്പെടുന്നത് കടുത്ത പ്രശ്‌നങ്ങള്‍ക്കു സമ്മര്‍ദങ്ങള്‍ക്കുമാണ് ഇവിടെ വഴിയൊരുക്കുന്നത്.

Other News in this category4malayalees Recommends