പറവൂര്‍ ക്ഷേത്രങ്ങളില്‍ നിന്ന് തിരുവാഭരണവും പണവും മോഷ്ടിച്ച സംഘം എക്‌സൈസിന്റെ പിടിയിലായി ; പിടികൂടിയത് കഞ്ചാവ് കടത്തുന്നുവെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നുള്ള പരിശോധനയില്‍

പറവൂര്‍ ക്ഷേത്രങ്ങളില്‍ നിന്ന് തിരുവാഭരണവും പണവും മോഷ്ടിച്ച സംഘം എക്‌സൈസിന്റെ പിടിയിലായി ; പിടികൂടിയത് കഞ്ചാവ് കടത്തുന്നുവെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നുള്ള പരിശോധനയില്‍
വടക്കന്‍ പറവൂരില്‍ ക്ഷേത്ര കവര്‍ച്ച നടത്തിയ സംഘം കൊല്ലം ശാസ്താംകോട്ടയില്‍ എക്‌സൈസിന്റെ പിടിയില്‍. എറണാകുളം സ്വദേശിയായ മൂന്നുപേരാണ് പിടിയിലായിരിക്കുന്നത്. കളവ് മുതല്‍ തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കവേയാണ് മോഷ്ടാക്കള്‍ പിടിയിലായത്. ഇവര്‍ക്ക് അന്തര്‍ സംസ്ഥാന മോഷണ സംഘവുമായി പിടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍, കൊല്ലം മടത്തറ സ്വദേശി സന്തോഷ്, കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ ഷാ എന്നിവരെയാണ് ശാസ്താംകോട്ട എക്‌സൈസ് സി ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചത്. കാറില്‍ കഞ്ചാവു കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കാര്‍ വാടകയ്‌ക്കെടുത്ത് മോഷണം നടത്തുകയും അതില്‍ കഞ്ചാവ് കടത്തുകയുമാണ് സംഘത്തിന്റെ പ്രധാന രീതി.

വാടകയ്ക്ക് എടുത്ത് കാറില്‍ സഞ്ചരിച്ച് മോഷണം നടത്തിയ ശേഷം ഇവ വിറ്റ് കിട്ടുന്ന പണമുപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവരുടെ രീതി. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍, മൊബൈല്‍, കവര്‍ച്ച നടത്തിയ പണം എന്നിവ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തൃക്കപുരം ക്ഷേത്രത്തില്‍ നിന്ന് 30 പവന്റെ തിരുവാഭരണവും 65000 രൂപയും ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 15 പവനും മോഷ്ടിക്കപ്പെട്ടു.

Other News in this category4malayalees Recommends