ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് രജത ജൂബിലി ആഘോഷം ജൂണ്‍ 30 ശനിയാഴ്ച

ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് രജത ജൂബിലി ആഘോഷം ജൂണ്‍ 30 ശനിയാഴ്ച
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ രജത ജൂബിലി ആഘോഷം ജൂണ്‍ 30 ശനിയാഴ്ച വെസ്റ്റേണ്‍ അവന്യൂവിലെ മക്കൗണ്‍വില്‍ യുണൈറ്റഡ് മെഥഡിസ്റ്റ് ചര്‍ച്ചില്‍ (1565 വെസ്റ്റേണ്‍ അവന്യൂ, ആല്‍ബനി, ന്യൂയോര്‍ക്ക് 12203) വെച്ച് ആഘോഷിക്കുന്നു. .

രാവിലെ 10:30ന് ആഘോഷങ്ങള്‍ക്ക് തുടക്കമാകും. മുഖ്യാതിഥികളായി എത്തുന്നത് മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ (Moderator, Church of South India), റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ (Bishop, Mar Thoma Diocese of North America), റൈറ്റ് റവ. വില്യം എച്ച് ലൊവ് (Bihop, Episcopal Diocese of Albany), ആല്‍ബനി മേയര്‍ കാത്തി ഷീഹാന്‍, ആല്‍ബനി കൗണ്ടി എക്‌സിക്യൂട്ടീവ് ഡാനിയേല്‍ മക്‌കോയ്, ആല്‍ബനി കൗണ്ടി ഷെരിഫ് ക്രെയ്ഗ് ആപ്പിള്‍ എന്നിവരാണ്.


1993ല്‍ രണ്ട് കുടുംബങ്ങള്‍ ആരംഭിച്ച പ്രാര്‍ത്ഥനാ ഗ്രൂപ്പ് പിന്നീട് വിവിധ സഭകളില്‍പെട്ട നിരവധി കുടുംബങ്ങളുമായി ചേര്‍ന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഓഫ് ആല്‍ബനി രൂപീകരിക്കുകയും, കാലക്രമേണ മറ്റു സഭകള്‍ വെവ്വേറെ പള്ളികള്‍ സ്ഥാപിച്ചപ്പോഴാണ് ഇപ്പോഴുള്ള യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ആരംഭിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.


രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സുവനീര്‍ പ്രകാശനവും ഉണ്ടായിരിക്കും. കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ബൈബിള്‍ ക്വിസ്, എവര്‍ റോളിംഗ് ട്രോഫി, മ്യൂസിക്കല്‍ നൈറ്റ് എന്നിവ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.


റവ. സന്തോഷ് ജോസഫ് (പ്രീസ്റ്റ് ഇന്‍ചാര്‍ജ്, സെയ്ന്റ് ജയിംസ് മാര്‍ത്തോമാ ചര്‍ച്ച്, ന്യൂയോര്‍ക്ക്), റവ. പ്രതീഷ് ബി. കുരിയന്‍ (പ്രീസ്റ്റ് ഇന്‍ചാര്‍ജ്, സി.എസ്.ഐ ചര്‍ച്ച്, ഹഡ്‌സണ്‍വാലി, ന്യൂയോര്‍ക്ക്), റവ. ഡോ. ജയിംസ് ജേക്കബ്, വര്‍ഗീസ് പണിക്കര്‍ (ജൂബിലി ജനറല്‍ കണ്‍വീനര്‍), ജോര്‍ജ്ജ് പി. ഡേവിഡ് (ജൂബിലി സുവനീര്‍ കണ്‍വീനര്‍), മാത്യു സി. കോട്ടക്കല്‍ (ചെയര്‍പെഴ്‌സണ്‍), തോമസ് കെ ജോസഫ് (ട്രഷറര്‍), ദീപു വറുഗീസ് (സെക്രട്ടറി), തോമസ് കോട്ടക്കല്‍ എന്നിവര്‍ ജൂബിലി ആഘോഷക്കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്: 518 417 1816


Email: unitedchristianchurchalbany@gmail.com

Web: www.uccalbany.com


വാര്‍ത്ത: മൊയ്തീന്‍ പുത്തന്‍ചിറ


Other News in this category4malayalees Recommends