17 കാരനെ മൂന്നു മാസത്തിലേറെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ അമ്മയും മകളും അറസ്റ്റിലായി. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണ് സംഭവം.
ആണ്‍കുട്ടിയുടെ അച്ഛന് നല്കിയ പരാതിയില്‍ നേപ്പാള്‍ സ്വദേശിയായ 45 കാരി അമ്മയ്ക്കും 22 കാരി മകള്‍ക്കുമെതിരെ കേസെടുത്തതായി എ എസ് പി അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗീക ചൂഷണത്തിന് ഇരയാക്കുന്നതിന് എതിരെയുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ചൂഷണം നടന്നിട്ടുള്ളതെന്നതിനാല് പോക്സോ ചുമത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു.
അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ ആണ്‍കുട്ടിയെ കൊണ്ടുവന്നാണ് ലൈംഗീക ചൂഷണം നടന്നതെന്ന് പരാതിയില്‍ പറയുന്നു.