യുഎസ് സുപ്രീം കോടതി ബെഞ്ചിലെ ഒഴിവ് നികത്തുന്നതിനായി ഇന്ത്യന്‍-അമേരിക്കക്കാരനെ ട്രംപ് പരിഗണിക്കുന്നു; അപ്പീല്‍സ് കോര്‍ട്ട് ജഡ്ജ് അമൂല്‍ താപറെ പ്രസിഡന്റ് ഇന്റര്‍വ്യൂ ചെയ്തു; സുപ്രീം കോടതി നോമിനേഷന്റെ മേല്‍നോട്ടം ഇന്‍ഡ്യന്‍ അമേരിക്കനായ രാജ് ഷായ്ക്ക്

യുഎസ് സുപ്രീം കോടതി ബെഞ്ചിലെ ഒഴിവ് നികത്തുന്നതിനായി ഇന്ത്യന്‍-അമേരിക്കക്കാരനെ ട്രംപ് പരിഗണിക്കുന്നു; അപ്പീല്‍സ് കോര്‍ട്ട് ജഡ്ജ് അമൂല്‍ താപറെ പ്രസിഡന്റ് ഇന്റര്‍വ്യൂ ചെയ്തു; സുപ്രീം കോടതി നോമിനേഷന്റെ മേല്‍നോട്ടം  ഇന്‍ഡ്യന്‍ അമേരിക്കനായ രാജ് ഷായ്ക്ക്
സുപ്രീം കോടതി ബെഞ്ചില്‍ ഒഴിവ് നികത്തുന്നതിനായി പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍-അമേരിക്കക്കാരനായ യുഎസ് അപ്പീല്‍സ് കോര്‍ട്ട് ജഡ്ജ് അമൂല്‍ താപറെ പരിഗണിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇദ്ദേഹത്തെ ഇതിനായി ഇന്റര്‍വ്യൂ ചെയ്തുവെന്നും സൂചനയുണ്ട്. ഇദ്ദേഹമടക്കം നാല് പേരെയാണ് തിങ്കളാഴ്ച ട്രംപ് ഇന്റര്‍വ്യൂവിന് വിധേയരാക്കിയിരിക്കുന്നത്. ഈ ഒഴിവിലേക്ക് വരുന്നയാളുടെ നിലപാട് അമേരിക്കക്കാരുടെ ജീവിതത്തെ കാര്യമായി സ്വാധീനിക്കും.

അതിനാല്‍ ഈ തസ്തികയിലേക്കുള്ള നിയമനത്തെ രാഷ്ട്രീയവൃത്തങ്ങള്‍ വര്‍ധിച്ച പ്രാധാന്യത്തോടെയാണ് പരിഗണിച്ച് വരുന്നത്. കണ്‍സര്‍വേറ്റീവ് മാധ്യമങ്ങള്‍ക്കിടയില്‍ താപറിന് ഏറെ പ്രാധാന്യം ലഭിച്ച് വരുന്നുണ്ട്. അതായത് ഫോക്‌സ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ ഇദ്ദേഹത്തെ ഉയര്‍ത്തിക്കൊണ്ട് വരുന്നുണ്ട്. 25 പേരെയാണ് ഒഴിവ് വരുന്ന തസ്തികകളിലേക്ക് പരിഗണിച്ച് വരുന്നത്. യുസി ബെര്‍ക്ക്‌ലെ ലോ സ്‌കൂളിലെ ഗ്രാജ്വേറ്റാണ് താപര്‍.

ഇതിലേക്ക് നിയമിക്കുന്നതിനായി ആറോ ഏഴോ പേരെ ട്രംപ് പരിഗണിച്ച് വരുന്നുണ്ടെന്നാണ് സൂചന. സെനറ്ററായ മിച്ച് മാക് കോണലിന്റെ അടക്കം നിരവധി പേരുടെ പിന്തുണ താപറിനുണ്ട്. വരാനിരിക്കുന്ന ഏത് സുപ്രീം കോടതി നോമിനേഷന്റെയും മേല്‍നോട്ടം നിര്‍വഹിക്കുന്നതിനായി ട്രംപ് ഇന്‍ഡ്യന്‍ അമേരിക്കക്കാരനായ രാജ് ഷായെ നിയമിച്ചുവെന്ന് വൈറ്റ് ഹൗസ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. നിലവില്‍ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി വര്‍ത്തിക്കുന്നയാളാണ് രാജ് ഷാ.

Other News in this category4malayalees Recommends