വെറും മൂന്നു ദിവസം കൊണ്ട് വിചാരണ റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി ; ആറുവയസ്സുകാരിയെ പീഡിപ്പിച്ച 24 കാരന് ജീവപര്യന്തം

വെറും മൂന്നു ദിവസം കൊണ്ട് വിചാരണ റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി ; ആറുവയസ്സുകാരിയെ പീഡിപ്പിച്ച 24 കാരന് ജീവപര്യന്തം
ഭോപ്പാല്‍ ; ആറു വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചു. മധ്യപ്രദേശിലെ ദത്തിയയിലെ പ്രത്യേക കോടതിയാണ് മൂന്നുദിവസത്തെ വിചാരണയ്ക്ക് ശേഷം കേസിലെ പ്രതി മോത്തിലാല്‍ അഹിര്‍വാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇത്തരം കേസുകളില്‍ രാജ്യത്ത് തന്നെ ഏറ്റവും വേഗത്തില്‍ വിചാരണപൂര്‍ത്തിയാക്കി ശിക്ഷ വിധിച്ച കേസാണിത്.

പോക്‌സോ ഉള്‍പ്പെടെ ചുമത്തി. മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ 17 സാക്ഷികളേയും കേസില്‍ വിസ്തരിച്ചു.

2018 മേയ് 29നാണ് യുപി സ്വദേശിയായ മോത്തിലാല്‍ അഹിര്‍വാന്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഒരു വിവാഹ ചടങ്ങില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി സമീപത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചു. ഇതിനിടെ കുട്ടിയെ കാണാതെ വീട്ടുകാര്‍ തിരച്ചില്‍ തുടങ്ങി. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കുട്ടിപീഡിപ്പിക്കപ്പെട്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതോടെ നടത്തിയ അന്വേഷണത്തില്‍ 24 കാരനെ പിടികൂടുകയായിരുന്നു .

Other News in this category4malayalees Recommends