ബ്രെക്‌സിറ്റിന് ശേഷം യുകെ ഇമിഗ്രേഷന്‍ ടാര്‍ജറ്റുകള്‍ ഇല്ലാതാക്കണമെന്ന് സിബിഐ; പകരം സമ്പദ് വ്യവസ്ഥയ്ക്ക് പോസിറ്റീവ് സംഭാവനയേകുന്നവര്‍ മാത്രമെത്തുന്ന സിസ്റ്റം സ്വീകരിക്കണം; കുടിയേറ്റം സമ്പദ് വ്യവസ്ഥയ്ക്ക് അനിവാര്യമെന്ന് ബിസിനസ്‌ബോഡി

ബ്രെക്‌സിറ്റിന് ശേഷം യുകെ ഇമിഗ്രേഷന്‍ ടാര്‍ജറ്റുകള്‍ ഇല്ലാതാക്കണമെന്ന് സിബിഐ; പകരം സമ്പദ് വ്യവസ്ഥയ്ക്ക് പോസിറ്റീവ് സംഭാവനയേകുന്നവര്‍ മാത്രമെത്തുന്ന സിസ്റ്റം സ്വീകരിക്കണം; കുടിയേറ്റം സമ്പദ് വ്യവസ്ഥയ്ക്ക് അനിവാര്യമെന്ന് ബിസിനസ്‌ബോഡി
ബ്രെക്‌സിറ്റിന് ശേഷം യുകെ ഇമിഗ്രേഷന്‍ ടാര്‍ജറ്റുകള്‍ ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് ബിസിനസ് ബോഡിയായ സിബിഐ രംഗത്തെത്തി. അതായത് ബ്രക്‌സിറ്റിന് ശേഷം മൈഗ്രേഷന്‍ പരിധി എടുത്ത് മാറ്റണമെന്നും പകരം ഇവിടുത്തെ സമ്പദ് വ്യവസ്ഥയ്ക്ക് പോസിറ്റീവ് സംഭാവനയേകുന്നവര്‍ മാത്രമാണ് ഇവിടേക്ക് കടന്ന് വരുന്നതെന്ന് ഉറപ്പ് വരുത്തുന്ന ഒരു സിസ്റ്റം യാഥാര്‍ത്ഥ്യമാക്കണമെന്നുമാണ് സിബിഐ നിര്‍ദേശിക്കുന്നത്.

എന്നാല്‍ നെറ്റ് മൈഗ്രേഷന്‍ ഒരു ലക്ഷത്തില്‍ താഴെയാക്കുകയെന്നത് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യവും ഉത്തരവാദിത്വവുമാണെന്നാണ് ഹോം ഓഫീസ് ഇപ്പോഴും പറയുന്നത്. കുടിയേറ്റം എന്നത് കൊണ്ട് ഇവിടുത്തെ സമ്പദ് വ്യവസ്ഥയ്ക്ക് വമ്പിച്ച നേട്ടങ്ങളാണുണ്ടാക്കുന്നതെന്നത് പലവട്ടം തെളിഞ്ഞ് കൊണ്ടിരിക്കുന്ന കാര്യമാണെന്നും സിബിഐ എടുത്ത് കാട്ടുന്നു. എന്നാല്‍ സമൂഹത്തിലും പബ്ലിക്ക് സര്‍വീസുകള്‍ക്ക് കീഴിലും വമ്പിച്ച സമ്മര്‍ദം ചെലുത്തുന്ന അലോസരമായിട്ടാണ് മിക്കവരും കുടിയേറ്റക്കാരെ കാണുന്നതെന്നത് ദൗര്‍ഭാഗ്യകരമാണെന്നും സിബിഐ ആരോപിക്കുന്നു.

പുതിയ സംവിധാനം അനുസരിച്ച് കുടിയേറുന്നവരുടെ എണ്ണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ മറിച്ച് ഇത് കൊണ്ടുണ്ടാവുന്ന നേട്ടങ്ങളില്‍ ശ്രദ്ധയൂന്നേണ്ടിയിരിക്കുന്നുവെന്നും സിബിഐ ആവശ്യപ്പെടുന്നു. ഉയര്‍ന്ന ശമ്പളം പറ്റുന്ന കുടിയേറ്റക്കാര്‍ക്ക് മാത്രമല്ല ഇവിടുത്ത സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യാന്‍ സാധിക്കുന്നതെന്നും മറിച്ച് ഏതൊരു കുടിയേറ്റക്കാരനും സാധിക്കുമെന്നും സിബിഐ എടുത്ത് കാട്ടുന്നു. സമ്പദ് വ്യവസ്ഥയുടെ ഏത് ഭാഗത്തിനും ഒരു നിര കഴിവുറ്റവരെ അത്യാവശ്യമാണെന്നും കുടിയേറ്റക്കാരില്ലാതെ ഇത് പൂര്‍ത്തീകരിക്കാനാവില്ലെന്നും സിബിഐ ഓര്‍മിപ്പിക്കുന്നു.

ഉദാഹരണമായി വീട് നിര്‍മാണ മേഖലയെ പരിഗണിച്ചാല്‍ ഇത് ഡിസൈന്‍ ചെയ്യാന്‍ ആര്‍ക്കിടെക്റ്റുകളും വീട് നിര്‍മിക്കാന്‍ തൊഴിലാളികളും പണി പൂര്‍ത്തികരിക്കുന്ന ഘട്ടത്തില്‍ ഇലക്ട്രീഷ്യന്‍മാരെ പോലുള്ളവര്‍ വേണമെന്നും ഇവരില്‍ പലരും കുടിയേറ്റക്കാരായിരിക്കുമെന്നും സിബിഐ ഓര്‍മിപ്പിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ തൊഴിലാളികള്‍ യുകെയിലെ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കി വരുന്ന സംഭാവനകള്‍ അതി പ്രധാനമാണ്. ഇത് ഭാവിയിലും അത്യാവശ്യമായിരിക്കുമെന്നും സിബിഐ ഓര്‍മിപ്പിക്കുന്നു. ബ്രെക്‌സിറ്റിന് ശേഷം ഫ്രീ മൂവ്‌മെന്‍് സംവിധാനം ഇല്ലാതായാല്‍ യൂറോപ്യന്‍കാര്‍ ഇവിടേക്ക് വരുന്നത് നിലയ്ക്കുമെന്നും അത് സമ്പദ് വ്യവസ്ഥയില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും സിബിഐ മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends