തന്റെ കാര്യം താന്‍ നോക്ക്, എന്റെ കാര്യം ഞാന്‍ നോക്കാമെന്ന് സബ് കളക്ടര്‍ രേണു രാജ് പറഞ്ഞതായി ആരോപിച്ച് എംഎല്‍എ ; മാപ്പ് പറയില്ലെന്നും എസ് രാജേന്ദ്രന്‍

തന്റെ കാര്യം താന്‍ നോക്ക്, എന്റെ കാര്യം ഞാന്‍ നോക്കാമെന്ന് സബ് കളക്ടര്‍ രേണു രാജ് പറഞ്ഞതായി ആരോപിച്ച് എംഎല്‍എ ; മാപ്പ് പറയില്ലെന്നും എസ് രാജേന്ദ്രന്‍
ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ. സബ് കളക്ടര്‍ തന്റെ ഫോണ്‍ കട്ട് ചെയ്തു. അതിന് അവര്‍ക്ക് അധികാരമില്ല. ഇത് എല്ലാം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് രേണു രാജിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി പൂര്‍ത്തിയാക്കുന്ന സമയത്തല്ല എതിര്‍പ്പുമായി രംഗത്ത് വരേണ്ടത്. സബ് കളക്ടര്‍ ഇരിക്കുന്ന കെട്ടിടത്തിനടുത്ത് പണിത പുതിയ കെട്ടിടത്തിന് എല്ലാ അനുമതിയുമുണ്ടോ? എന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാരിന് വിഷയത്തില്‍ കൃത്യമായ നിലപാടുണ്ട്. 'ഞാന്‍ നേരിട്ട് പോയി സബ് കളക്ടറെ കണ്ടപ്പോള്‍ തന്റെ കാര്യം താന്‍ നോക്ക്, എന്റെ കാര്യം ഞാന്‍ നോക്കാം' എന്ന് ഡോ രേണു രാജ് പറഞ്ഞതായി എംഎല്‍എ ആരോപിച്ചു.

2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള ജില്ലാ കളക്ടറുടെ എന്‍.ഒ .സി ഇല്ലാതെയാണ് നിര്‍മ്മാണം നടക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് വനിതാ വ്യവസായകേന്ദ്രത്തിന്റെ പണി നിര്‍ത്തിവയ്ക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിനോട് ചേര്‍ന്നാണ് നിര്‍മ്മാണം നടക്കുന്നത്.

Other News in this category4malayalees Recommends