വര്‍ഗീസ് പി. ജോര്‍ജ് ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

വര്‍ഗീസ് പി. ജോര്‍ജ് ഫിലാഡല്‍ഫിയയില്‍ നിര്യാതനായി
ഫിലാഡല്‍ഫിയ: കോട്ടയം പുളിമൂട്ടില്‍ വറുഗീസ് പി. ജോര്‍ജ് (കുഞ്ഞുമോന്‍ 69) നിര്യാതനായി. പരേതനായ പി.വി. ജോര്‍ജിന്റെയും തങ്കമ്മ ജോര്‍ജിന്റെയും മകനാണ്.


വേയ്ക്ക് സര്‍വ്വീസ് മാര്‍ച്ച് 29 വെള്ളിയാഴ്ച 5 മുതല്‍ 8 വരെ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ചിലും (3155 Davisville Road, Hatboro, PA 19040), സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 30 ശനിയാഴ്ച 9 മുതല്‍ 11 വരെ ഇതേ പള്ളിയിലും നടക്കും. തുടര്‍ന്ന് സംസ്‌കാരം പൈന്‍ ഗ്രോവ് സെമിത്തേരിയില്‍ (1475 West Coutny Line Road, Hatboro, PA 19040).


ഭാര്യ: ആറ്റുപുറത്ത് മൂന്നുപീടികയില്‍ ജിജി ജോര്‍ജ്. മക്കള്‍: റോഷ് ജി വറുഗീസ്, രൂപാ റ്റി. വറുഗീസ്. മരുമക്കള്‍: ആനി (റോഷ്‌നി) വറുഗീസ്, ഡാനിയല്‍ (രവി) രാജ്. കൊച്ചുമക്കള്‍: നിഖില്‍, ആരവ്, റോഹന്‍.


ലീലാമ്മ, അലക്‌സ്, സജി എന്നിവര്‍ സഹോദരങ്ങളാണ്. പരേതന്‍ ഫൊക്കാനാ മുന്‍ പ്രസിഡന്റ് ജോര്‍ജ് കോശിയുടെ സഹോദരീ ഭര്‍ത്താവാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്; Gee (Isac) 215 485 1000, Reji 973 868 5648.

Other News in this category4malayalees Recommends