നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പ്പ് നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് രവി പൂജാരിയുടെ അനുയായി മോനായി

നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പ്പ് നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് രവി പൂജാരിയുടെ അനുയായി മോനായി

നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പ്പ് നടത്തിയത് പെരുമ്പാവൂരിലെ സംഘമാണെന്ന് കണ്ടെത്തിയിരുന്നു. പെരുമ്ബാവൂരിലെ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത് കാസര്‍കോട്ടെ ക്രിമിനല്‍ സംഘത്തലവന്‍ മോനായിയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അധോലോക ക്രിമിനല്‍ രവി പൂജാരിയുടെ അനുയായിയാണിയാള്‍. പൂജാരിക്കായി കാസര്‍കോട്, മംഗലാപുരം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. മാേനായിയെ ഇതുവരെ കണ്ടെത്താനായില്ല.


മോനായിയുടെ ക്വട്ടേഷന്‍ നടപ്പാക്കിയ ആലുവ കോമ്ബാറ വെളുംകോടന്‍ വീട്ടില്‍ ബിലാല്‍ (25), എറണാകുളം കടവന്ത്ര കസ്തൂര്‍ബാ നഗറില്‍ വിപിന്‍ വര്‍ഗീസ് (30) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബിലാല്‍ 50 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. വെടിവയ്ക്കാനായി ഒരോ നാടന്‍ തോക്കും പിസ്റ്റളും ബൈക്കും കാസര്‍കോട് സംഘം കൊച്ചിയിലെത്തിച്ചു. വെടിവയ്പ്പിനു ശേഷം ആലുവ എന്‍.എ.ഡി ഭാഗത്തുള്ള കാട്ടില്‍ 'അമേരിക്ക' എന്നറിയപ്പെടുന്ന ഒളിസങ്കേതത്തില്‍ തങ്ങി. പിന്നീട് കാസര്‍കോട്ടും ഒളിവില്‍ കഴിഞ്ഞു.

ക്വട്ടേഷന്‍ വിജയിച്ചെങ്കിലും 45,000 രൂപ മാത്രമാണ് ലഭിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി. മോനായി?യുമായി അടുത്തഘട്ടത്തില്‍ ഇവര്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.തോക്കുകളും പ്രതികള്‍ ഉപയോഗിച്ച ഹെല്‍മറ്റും ജാക്കറ്റുകളും ബിലാലിന്റെ വീട്ടില്‍ നിന്ന് അന്വേഷണസംഘം കണ്ടെടുത്തു. കസ്റ്റഡിയിലുള്ള ഇവരെ ചോദ്യം ചെയ്യുകയാണ്.

നടിയുടെ പനമ്ബള്ളിനഗറിലുള്ള ബ്യൂട്ടിപാര്‍ലറിന് നേരെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 നാണ് ബൈക്കിലെത്തിയ മുഖംമൂടിധാരികള്‍ വെടിയുതിര്‍ത്തത്. ഇതിന് ഒരു മാസം മുമ്ബ് രവി പൂജാരി നടിയെ ഫോണില്‍ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. വെടിവയ്പ്പിനു ശേഷം ചാനല്‍ ഓഫീസിലേക്ക് വിളിച്ച് സംഭവത്തിന്റെ ഉത്തരവാദിത്വം പൂജാരി ഏറ്റെടുത്തു. ഇയാളുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പു വരുത്തിയതോടെ കേസില്‍ മൂന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് ഡിവൈ.എസ്.പി ജോസി ചെറിയാന്‍, സി.ഐ. പി.എസ്. ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.ഇനി കാസര്‍കോട് സംഘത്തെയാണ് പിടികൂടാനുള്ളത്. സെനഗലി?ല്‍ അറസ്റ്റിലായ രവി പൂജാരിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നടിയെ ഭീഷണിപ്പെടുത്താനായി പാര്‍ലറില്‍ കയറി വെടിയുതിര്‍ക്കുക മാത്രമായിരുന്നു ഇപ്പോള്‍ പിടിയിലായവരുടെ ദൗത്യം.വെടിവയ്പ്പ് കേസില്‍ ആലുവ സ്വദേശിയായ അല്‍ത്താഫിനെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ അറസ്റ്റു ചെയ്തു. ബിലാലിനും വിപിനും സഹായങ്ങള്‍ ചെയ്തു കൊടുത്തത് അല്‍ത്താഫാണ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related News

Other News in this category4malayalees Recommends