ഉയരെ സിനിമയിലെ പാര്‍വതിയുടെ അഭിനയത്തിന് നിരവധി അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പാര്‍വതിയെ പ്രകീര്‍ത്തിച്ച് എത്തിയിരിക്കുകയാണ് നടന് അപ്പാനി ശരത് മുതിര്‍ന്ന നടന് ശരത് എന്നിവര്‍.ചിത്രത്തില്‍ പാര്‍വതിയുടെ അച്ഛനായി വേഷമിട്ടത് സിദ്ധിഖ് ആയിരുന്നു. പാര്‍വതിയുടെ പ്രായംവെച്ച് നോക്കുമ്ബോള്‍ അഭിനയത്തോടുള്ള അവരുടെ ആ ഡെഡിക്കേഷന് വളരെ വലുതാണെന്നും സിദ്ധിഖ് പറഞ്ഞു.
'ചിത്രത്തിലെ രവീന്ദ്രന് എന്ന അച്ഛന് കഥാപാത്രം അവതരിപ്പിക്കുമ്ബോള്‍ എന്റെ മകളുടെ മുഖമായിരുന്നു മനസ്സില്‍. ഇതുപോലൊരു ദുരന്തം ഒരുമക്കള്‍ക്കും വരുത്തല്ലേ പടച്ചോനേ എന്നതായിരുന്നു എന്റെ പ്രാര്‍ഥന. ചിത്രത്തിലെ പല്ലവി എന്ന കഥാപാത്രത്തിനുവേണ്ടി പാര്‍വതി നടത്തിയ അര്‍പ്പണ മനോഭാവം കണ്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട്. അതിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. പാര്‍വതിയുടെ പ്രായംവെച്ച് നോക്കുമ്ബോള്‍ ആ ഡെഡിക്കേഷന് എത്രയോ വലുതാണ്, ഈ പ്രായത്തില്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങിയിട്ടില്ല.' മലയാള സിനിമ കണ്ട ഏറ്റവും നല്ല നടിമാരില്‍ ഒരാളാണ് പാര്‍വതിയെന്നും സിദ്ധിഖ് അഭിപ്രായപ്പെട്ടു.
'പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓര്‍മപ്പെടുത്തലാണ് പാര്‍വതിയുടെ ഓരോ കഥാപാത്രങ്ങളും. ഇപ്പോഴിതാ ഉയരെയും അങ്ങനെ തന്നെ. ഞാന്‍ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കള്‍ ആക്കുകയാണ് ഈ അഭിനേത്രി'. ശരത് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.
പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓര്‍മപപെടുത്തലാണ് പാര്‍വതിയുടെ ഓരോ കഥാപാത്രങ്ങളും.. മൊയ്തീന് മുതല്‍ ഞാന്‍ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് ഈ അഭിനയിത്രി . ഞാന്‍ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കള്‍ ആക്കുകയാണ് ഈ അഭിനായിത്രി.. തന്റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരില്‍ inject ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയില്‍ തന്റെ സ്പേസ് വരചിടുകകയാണ് ഈ അഭിയനയെത്രി.
Take off .. മൊയ്തീന്.. ചാര്‍ളി. മരിയാന്. ബാംഗ്ലൂര്‍ ഡേയ്സ്... എത്ര എത്ര.
ഇപ്പൊള്‍ ഇതാ ഉയരെ..
ഉയിരെടുക്കും ഉയരെ. well-done പാര്‍വതീ. Hats off