പന്ത്രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ദ്രജ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു ഈ ചിത്രത്തിലൂടെ

പന്ത്രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ദ്രജ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു ഈ ചിത്രത്തിലൂടെ

മമ്മൂട്ടിയ്ക്ക് ഒപ്പം കരുത്തയായ പ്രതിനായികയായി നിന്ന് ക്രോണി ബാച്ചിലര്‍ എന്ന സിനിമയില്‍ ഭവാനി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രജയെ മലയാളികളൊന്നും അത്രപെട്ടെന്നൊന്നും മറന്നു കാണില്ല.'ഇന്‍ഡിപെന്‍ഡന്‍സ്', 'ഉസ്താദ്', 'എഫ് ഐ ആര്‍', 'ശ്രദ്ധ', 'ബെന്‍ ജോണ്‍സണ്‍', 'വാര്‍ ആന്‍ഡ് ലവ്' തുടങ്ങി നിരവധി മലയാളസിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന ഇന്ദ്രജ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ദ്രജയുടെ മലയാളത്തിലേക്കുള്ള മടങ്ങി വരവ്.നവാഗത സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ദ്രജയുടെ തിരിച്ചുവരവ്. 'ട്വല്‍ത്ത് സി' എന്നു പേരിട്ടിരിക്കുന്ന ചിത്രം രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ആശ പൈ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജ അവതരിപ്പിക്കുന്നത്.


''കരിയറില്‍ നീണ്ട ഇടവേളയൊന്നും ഞാനെടുത്തിരുന്നില്ല. തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. സാമൂഹിക പ്രസക്തിയുള്ള ഒരു കഥാപാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു തോന്നി,ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രജ പറഞ്ഞു.


Related News

Other News in this category4malayalees Recommends