അമേഠിയില്‍ രാഹുല്‍ഗാന്ധിയ്ക്ക് തിരിച്ചടി ; ഇന്നു സ്മൃതി ഇറാനിയുടെ ദിവസം

അമേഠിയില്‍ രാഹുല്‍ഗാന്ധിയ്ക്ക് തിരിച്ചടി ; ഇന്നു സ്മൃതി ഇറാനിയുടെ ദിവസം
യുപിയിലെ അമേഠിയല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് തോല്‍വി. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയോട് നാല്‍പതിനായിരത്തില്‍ അധികം വോട്ടുകള്‍ക്കാണ് രാഹുലിന്റെ പരാജയം. 2014 ല്‍ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനിയ്ക്ക് ഇത്തവണത്തെ വിജയം മധുര പ്രതികാരമായി.

2004 മുതല്‍ രാഹുല്‍ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേഠി. കഴിഞ്ഞ മൂന്നു തവണയും എതിര്‍ സ്ഥാനാര്‍ത്ഥികളെ ഏറെ പിന്നിലാക്കിയിരുന്നു രാഹുലിന്റെ വിജയം. പക്ഷെ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിട്ടും രാഹുല്‍ഗാന്ധിയ്ക്ക് പതറുകയായിരുന്നു.

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കേരളത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷവുമായാണ് രാഹുല്‍ വിജയിച്ചത്. നാലു ലക്ഷത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ വയനാട്ടില്‍ നിന്ന് ലോക്‌സഭയിലെത്തുന്നത്. വയനാട്ടില്‍ വിജയിച്ചില്ലായിരുന്നെങ്കില്‍ രാഹുലിന് ഇക്കുറി ലോക്‌സഭയില്‍ എത്താനാകില്ലായിരുന്നു.

Other News in this category4malayalees Recommends