റോഡില്‍ പെട്ടെന്ന് നിര്‍ത്തി കാറിന്റെ ഡോര്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് തുറന്ന ഡ്രൈവര്‍ നഷ്ടമാക്കിയത് സൈക്കിള്‍ യാത്രികന്റെ ജീവന്‍ ; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയില്‍

റോഡില്‍ പെട്ടെന്ന് നിര്‍ത്തി കാറിന്റെ ഡോര്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് തുറന്ന ഡ്രൈവര്‍ നഷ്ടമാക്കിയത് സൈക്കിള്‍ യാത്രികന്റെ ജീവന്‍ ; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയില്‍
റോഡില്‍ പെട്ടെന്ന് നിര്‍ത്തി കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്ന ഡ്രൈവര്‍ നഷ്ടമാക്കിയത് സൈക്കിള്‍ യാത്രികന്റെ ജീവന്‍. കാറിന്റെ ഡോറില്‍ തട്ടി റോഡിലേക്ക് വീണ സൈക്കിള്‍ യാത്രികന്റെ മേലെ ബസ് കയറിയിറങ്ങുകയായിരുന്നു. ആലപ്പുഴ കലവൂരിലാണ് സംഭവം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രീതികുളങ്ങര പറപ്പള്ളി വീട്ടില്‍ ഷാജി (61)യുടെ ജീവനാണ് കാര്‍ ഡ്രൈവറുടെ അശ്രദ്ധമൂലം ദാരുണമായി പൊലിഞ്ഞത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ കലവൂര്‍ ജംഗ്ഷനു വടക്ക് മാരാരിക്കുളം സബ് റജിസ്ട്രാര്‍ ഓഫീസിനു മുന്നിലായിരുന്നു അപകടം. കലവൂരില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു പോവുകയായിരുന്നു കലവൂര്‍ എക്‌സല്‍ ഗ്ലാസ് ഫാക്ടറിയിലെ തൊഴിലാളിയായ ഷാജി. റോഡിന്റെ ഇടതുവശത്തുകൂടി പോകുകയായിരുന്നു ഷാജി സഞ്ചരിച്ചിരുന്ന സൈക്കിള്‍. ഇതിനിടെ പിന്നാലെ വന്ന കാര്‍ മുന്നില്‍ നിര്‍ത്തി.

തുടര്‍ന്ന് പെട്ടെന്ന് കാറിന്റെ വാതില്‍ തുറന്നു ഡ്രൈവര്‍ റോഡിലേക്കിറങ്ങി. മൊബൈലില്‍ സംസാരിച്ചുകൊണ്ടായിരുന്നു ഡ്രൈവര്‍ ഡോര്‍ തുറന്നത്. അപ്രതീക്ഷിതമായി തുറന്ന ഡോറില്‍ സൈക്കിള്‍ തട്ടി റോഡിലേക്കു വീണ ഷാജിയുടെ ശരീരത്തിനു മുകളിലൂടെ എറണാകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. ഇദ്ദേഹം തല്‍ക്ഷണം മരിച്ചു. കാര്‍ ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.

Other News in this category4malayalees Recommends