ട്രംപ് ഭരണകൂടം 2017 അവസാനം മുതല്‍ നാല് മാസം പ്രായമുള്ള കൈക്കുഞ്ഞുങ്ങളടക്കമുള്ള 18 വളരെ ചെറിയ കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്നും വേര്‍പിരിച്ചു; പത്ത് പേര്‍ ഹോണ്ടുറാസുകാര്‍; 2018 ഏപ്രിലില്‍ സീറോടോളറന്‍സിന് ശേഷം 2648 കുട്ടികളെ വേര്‍പെടുത്തി

ട്രംപ് ഭരണകൂടം 2017 അവസാനം മുതല്‍ നാല് മാസം പ്രായമുള്ള കൈക്കുഞ്ഞുങ്ങളടക്കമുള്ള 18 വളരെ ചെറിയ കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്നും വേര്‍പിരിച്ചു; പത്ത് പേര്‍ ഹോണ്ടുറാസുകാര്‍; 2018 ഏപ്രിലില്‍ സീറോടോളറന്‍സിന് ശേഷം 2648 കുട്ടികളെ വേര്‍പെടുത്തി
2017 അവസാനം മുതല്‍ ചുരുങ്ങിയത് 18 ചെറിയ കുട്ടികളെയും രണ്ട് വയസിന് താഴെ പ്രായമുള്ള കൈക്കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളില്‍ നിന്നും യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ വേര്‍പെടുത്തിയെന്ന് റിപ്പോര്‍ട്ട്.ഇവരെ കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ കുടുംബങ്ങളോട് കൂട്ടിച്ചേര്‍ത്തിട്ടുമില്ല. ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി വെള്ളിയാഴ്ച പുറത്ത് വിട്ട ട്രംപ് ഭരണകൂടത്തിന്റെ സീറോ ടോലറന്‍സ് പോളിസിയിലാണ് ഇത് സംബന്ധിച്ച കണക്കുകളുള്ളത്.

ഒരു വയസില്‍ കുറവ് പ്രായമുള്ള ഒമ്പത് ചെറിയ കുട്ടികളും ഉള്‍പ്പെടുന്നു. ഇവരില്‍ ഏറ്റവും പ്രായക്കുറവുള്ളത് നാലും അഞ്ചും മാസമുള്ള കുട്ടികളായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കമുള്ള കമ്മിറ്റി പുറത്ത് വിട്ടിരിക്കുന്ന 32 പേജുകളുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദമീക്കിയിരിക്കുന്നത്.ഇക്കൂട്ടത്തില്‍ പെട്ട കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്നും 20 ദിവസങ്ങള്‍ മുതല്‍ അര വര്‍ഷം വരെ വേര്‍പെടുത്തി താമസിപ്പിച്ച സംഭവങ്ങള്‍ വെളിച്ചത്ത് വന്നിട്ടുണ്ട്.ഇവരില്‍ പത്ത് പേര്‍ ഹോണ്ടുറാസില്‍ നിന്നും യുഎസിലെത്തിയവരായിരുന്നു.

ഇത്തരത്തില്‍ കുട്ടികളെ അവരുടെ കുടുംബത്തില്‍ നിന്നും വേര്‍തിരിച്ച് താമസിപ്പിക്കുകയെന്ന ട്രംപ് ഭരണകൂടത്തിന്റെ നയം ദോഷമുണ്ടാക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നതും ഇതിന് മുമ്പ് അറിയപ്പെടാത്തതിനേക്കാള്‍ നരകയാതനകള്‍ നിറഞ്ഞതുമാണെന്നാണ് ഈ റിപ്പോര്‍്ട്ട് എടുത്ത് കാട്ടുന്നത്.യുഎസിലേക്ക് നിയമവിരുദ്ധമായി പ്രവേശിപ്പിക്കപ്പെട്ട മാതാപിതാക്കള്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം 2018 ഏപ്രിലില്‍ സീറോ ടോളറന്‍സ് നയം നടപ്പിലാക്കിയതിന് ശേഷം മൊത്തത്തില്‍ 2648 കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പിരിച്ചിരിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends