ഞാന്‍ നിരീശ്വരവാദി ; മഴയ്ക്കായി നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണം ; എംഎം മണിയുടെ വാക്കുകള്‍ ട്രോളര്‍മാര്‍ ആഘോഷമാക്കി

ഞാന്‍ നിരീശ്വരവാദി ; മഴയ്ക്കായി നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണം ; എംഎം മണിയുടെ വാക്കുകള്‍ ട്രോളര്‍മാര്‍ ആഘോഷമാക്കി
ഞാന്‍ നിരീശ്വരവാദിയാണ്. അതുകൊണ്ട് നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചോ, വേഗം മഴ പെയ്യാന്‍. ഇല്ലേല്‍ കട്ടപ്പൊകയാ.. അതുകൊണ്ട് എന്റെ പ്രിയ സഹോദരി സഹോദരന്മാര്‍ നന്നായി ദൈവത്തോട് പ്രാര്‍ത്ഥിക്കണം. കൂട്ട പ്രാര്‍ത്ഥന നടത്തിക്കോ... മന്ത്രി എംഎം മണിയുടെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഒരു പൊതു പരിപാടിയ്ക്കിടയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. നിരീശ്വര വാദിയായ മന്ത്രി മറ്റുള്ളവരോട് മഴ പെയ്യാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നതിലെ തമാശയാണ് ട്രോളര്‍മാര്‍ ആഘോഷമാക്കിയത്.


ഡാമുകളില്‍ വെള്ളം കുറയുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന മുന്നറിയിപ്പ് പങ്കുവച്ചപ്പോഴാണ് മന്ത്രി ' പ്രാര്‍ത്ഥനാ ഉപദേശം ' നല്‍കിയത്.

അതിനിടെ കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന്തിന്റെ വിവിധഭാഗങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .

Other News in this category4malayalees Recommends