സൗഹൃദം നടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി സഹപാഠികള്‍ ക്രൂരമായി പീഡിപ്പിച്ചു

സൗഹൃദം നടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി സഹപാഠികള്‍ ക്രൂരമായി പീഡിപ്പിച്ചു
കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ സൗഹൃദം നടിച്ചാണ് വഞ്ചിച്ചത്. ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം.

കഴിഞ്ഞ ജൂണ്‍ 26 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കൊപ്പം സഹപാഠികളും ഒപ്പം പോകുകയായിരുന്നു. അതിനിടെ പെണ്‍കുട്ടിയെ കൂട്ടുകാര്‍ തട്ടിക്കൊണ്ടുപോയി സമീപത്തെ കാട്ടില്‍വച്ച് കൂട്ടമായി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി.

Other News in this category



4malayalees Recommends