മലങ്കര കാത്തലിക് വെസ്റ്റേണ്‍ കാനഡ കുടുംബ സംഗമവും, കാനഡാ ദിനവും ആഘോഷിച്ചു

മലങ്കര കാത്തലിക് വെസ്റ്റേണ്‍ കാനഡ കുടുംബ സംഗമവും, കാനഡാ ദിനവും ആഘോഷിച്ചു
എഡ്മന്റണ്‍: നാലാമത് വെസ്റ്റേണ്‍ കാനഡ മലങ്കര കാത്തലിക് ഫാമിലി കോണ്‍ഫറന്‍സ്, എഡ്മന്റണ്‍ കോര്‍പസ് ക്രിസ്റ്റി കാത്തലിക് ചര്‍ച്ചില്‍ വച്ചു നടന്നു. മലങ്കര കാത്തലിക് നോര്‍ത്ത് അമേരിക്കന്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ എഡ്മന്റണ്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ റിച്ചാര്‍ഡ് സ്മിത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഉക്രെയിന്‍ രൂപതാ ബിഷപ്പ് അഭിവന്ദ്യഡേവിഡ് മോട്ടിക്, നാച്വറല്‍ റിസോഴ്‌സ് മിനിസ്റ്റര്‍ അമര്‍ജിത്ത് സോഹി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.


തദവസരത്തില്‍ സിജു ജോണ്‍ എഡിറ്ററായുള്ള ഫാമിലി കോണ്‍ഫറന്‍സ് സുവനീറും, ജോണ്‍സണ്‍ കുരുവിള എഡിറ്ററായുള്ള 'കനേഡിയന്‍ മിറര്‍' എന്ന ന്യൂസ് ലെറ്ററിന്റെ ആദ്യകോപ്പിയും പ്രകാശനം ചെയ്തു. കൃപനിറഞ്ഞ കുടുംബം എന്ന വിഷയത്തെ ആസ്പദമാക്കി അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ്, ഫാ. ബേബി മഠത്തിക്കുന്നില്‍, എലിസബത്ത് എന്നിവര്‍ ക്ലാസ് എടുത്തു.


കോണ്‍ഫന്‍സിനോടനുബന്ധിച്ച് നടന്ന വിവിധ സെഷനുകള്‍ക്ക് കോര്‍ഡിനേറ്റര്‍മാരായ ദീപക് ഐസക് (എഡ്മന്റണ്‍), തോമസ് ഇരിട്ടി (വാന്‍കൂവര്‍), ജോസഫ് ജോണ്‍ (കാല്‍ഗറി) എന്നിവര്‍ നന്ദി രേഖപ്പെടുത്തി.


കാനഡയിലെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നായി ഏകദേശം എഴുപതില്‍പ്പരം കുടുംബങ്ങള്‍ പങ്കെടുത്ത ഈ ഫാമിലി കോണ്‍ഫറന്‍സിന് ഫാ. ജോസി ജോര്‍ജ് തോമസ്, ഫാ. തോമസ് പുതുപ്പറമ്പില്‍, ഫാ. ബേബി മഠത്തിക്കുന്നില്‍, ഫാ. റെജി മാത്യു, ഫാ. ജോസഫ് വടശേരി എന്നിവര്‍ നേതൃത്വം നല്‍കി.


അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടുകൂടി 2019ലെ കുടുംബ സംഗമം സമാപിച്ചു.

Other News in this category4malayalees Recommends