ഒരു വയസ്സുള്ള മകളെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അമ്മയ്ക്ക് 12 വര്‍ഷം തടവുശിക്ഷ

ഒരു വയസ്സുള്ള മകളെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അമ്മയ്ക്ക് 12 വര്‍ഷം തടവുശിക്ഷ
ഒരുവയസ്സുള്ള മകളെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയ്ക്ക് 12 വര്‍ഷം തടവ്. അഞ്ചു കുട്ടികളുടെ അമ്മയായ ടീന റ്റൊറാബിയും ഭര്‍ത്താവ് മുഹമ്മദ് റ്റൊറാബിയും മയക്കുമരുന്നിന് അടിമകളായിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം.

ടിനാ പോലീസില്‍ വിളിച്ച് മകള്‍ക്ക് ശ്വസിക്കുവാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തി. തലയിലും ശരീരത്തിലും നിരവധി മുറിവുകളേറ്റിരുന്ന ഇരട്ട കുട്ടികളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പെണ്‍കുട്ടി മരിച്ചു. കുട്ടി ആശുപത്രിയില്‍ എത്തിന്നതിനു മുമ്പ് തന്നെ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വിദഗ്ധ ചികിത്സ ലഭിച്ചതിനെ തുടര്‍ന്ന് ആണ്‍കുഞ്ഞ് രക്ഷപ്പെട്ടു.

അപ്പാര്‍ട്ട്‌മെന്റ് പരിശോധിച്ച പോലീസ് ഇവരുടെ അഞ്ച് കുട്ടികളും വളരെ മലിനമായ ചുറ്റുപാടിലാണ് കഴിഞ്ഞിരുന്നതെന്നും കണ്ടെത്തിയിരുന്നു. ടിനയുടെ ഭര്‍ത്താവ് മുഹമ്മദാണ് കുട്ടികളെ മര്‍ദ്ദിച്ചിരുന്നതെന്ന് ടിന മൊഴി നല്‍കി. സംഭവം നടന്ന ശേഷം മുഹമ്മദ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇതോടെ ടിന ഭര്‍ത്താവ് കുട്ടികളെ മര്‍ദ്ദിച്ചതെന്ന് ആവര്‍ത്തിച്ചു. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുക മാത്രമല്ല ക്രൂരതകളില്‍ നിന്ന് കുട്ടികളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി മാതാവിന് ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മയക്കുമരുന്നാണ് അപകടത്തിന് കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Other News in this category4malayalees Recommends